121

Powered By Blogger

Thursday, 19 March 2015

പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം








പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം


Posted on: 19 Mar 2015





ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ 2015- 16 വര്‍ഷങ്ങളിലേക്കായി രൂപീകരിക്കപ്പെട്ടിരിക്കുന്ന പാസ്റ്ററല്‍ കൗണ്‍സിലിന്റെ ആദ്യ സമ്മേളനം മാര്‍ച്ച് 21-ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെ രൂപതയുടെ ഭദ്രസാന ദൈവാലയമായ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ വെച്ച് നടത്തപ്പെടും.

രൂപതാധ്യക്ഷനായ മെത്രാന്റെ അധികാരത്തിന് വിധേയപ്പെട്ടുകൊണ്ട് രൂപതയുടെ ഭരണപരവും അജപാലന പരവുമായ കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സജീവവുമാക്കാന്‍ സഹായകമാകുന്ന പ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുക എന്നതാണ് പാസ്റ്ററല്‍ കൗണ്‍സിലിന്റെ മുഖ്യ ഉത്തരവാദിത്വം.


രൂപതയില്‍ 2015 കുടുംബ വര്‍ഷമായി ആചരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കുടുംബ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശാക്തീകരണം നല്‍കുന്നതിന് സഹായകമാകുന്ന ചിന്തകള്‍ക്കായിരിക്കും ഈ സമ്മേളനം പ്രാധാന്യം നല്‍കുന്നത്. രൂപതയുടെ വ്യത്യസ്തങ്ങളായ അജപാലന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള അവതരണങ്ങളും സമ്മേളനത്തിലുണ്ടാകും. രൂപതയുടെ 35 ഇടവകകളേയും 36 മിഷനുകളേയും പ്രതിനിധീകരിച്ച് 75 പേര്‍ ഈ സമ്മേളനത്തില്‍ സംബന്ധിക്കും. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി രൂപതാ ചാന്‍സിലര്‍ ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് അറിയിച്ചു.





ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT