121

Powered By Blogger

Thursday, 19 March 2015

കൊക്കെയ്‌ന്‍ കേസ്‌: പ്രതികളുടെ റിമാന്‍ഡ്‌ കാലാവധി നീട്ടി









Story Dated: Thursday, March 19, 2015 05:49



കൊച്ചി: കൊക്കെയ്‌ന്‍ കേസിലെ ആദ്യ അഞ്ച്‌ പ്രതികളുടെ റിമാന്‍ഡ്‌ കാലാവധി നീട്ടി. ഈ മാസം 25 വരെയാണ്‌ റിമാന്‍ഡ്‌ നീട്ടിയത്‌. നടന്‍ ഷൈന്‍ ടോം ചാക്കോയെ വീഡിയോ കോണ്‍ഫ്രണ്‍സ്‌ മുഖേനയാണ്‌ പോലീസ്‌ കോടതിയില്‍ ഹാജരാക്കിയത്‌. സഹസംവിധായിക ബ്ലസി സില്‍വസ്‌റ്റര്‍, രേഷ്‌മ രംഗസ്വാമി, ടിന്‍സി ബാബു, സ്‌നേഹ ബാബു എന്നിവരെ നേരിട്ടും കോടതിയില്‍ ഹാജരാക്കി.


കേസില്‍ ആറാം പ്രതിയും നൈജീരിയന്‍ സ്വദേശിയുമായ ഒക്കാവോ കോളിന്‍സിന്റെ റിമാന്‍ഡ്‌ കാലാവധി ഇന്ന്‌ അവസാനിച്ചെങ്കിലും ഇയാളെ കോടതിയില്‍ ഹാജരാക്കിയില്ല.










from kerala news edited

via IFTTT