Story Dated: Thursday, March 19, 2015 03:20
ബംഗലൂരു: യുവ ഐ.എ.എസ് ഓഫീസര്‍ ഡി.കെ രവികുമാറിന്റെ ദുരൂഹമരണത്തില്‍ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം. മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എ.ബി.വി.പി ഇന്ന് നടന്ന പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. വിദ്യാര്‍ത്ഥികള്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. രവികുമാറിന്റെ ജന്മനാടായ തുംകൂറില്‍ ജനക്കൂട്ടം പോലീസുമായി ഏറ്റുമുട്ടി.
അതേസമയം, സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. കര്‍ണാടക മുഖ്യമന്ത്രി ശിപാര്‍ശ ചെയ്താന്‍ കേന്ദ്രം തയ്യാറാണ്. രണ്ടു ദിവസത്തിനുള്ളില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ലഭിക്കും. അതിനു ശേഷമേ തീരുമാനമെടുക്കാന്‍ കഴിയൂവെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. എന്നാല്‍ മുഖ്യമന്ത്രി തീരുമാനിച്ചാല്‍ സി.ബി.ഐ അന്വേഷണത്തിന് താന്‍ ഉത്തരവിടുമെന്നും സിംഗ് അറിയിച്ചു.
എന്നാല്‍ സി.ബി.ഐ അന്വേഷണം വേണ്ട എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സിഐഡിയിലെ ഐജി റാങ്കിലുള്ള ഓഫീസര്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. അതിനിടെ, മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രവികുമാറിന്റെ സഹപ്രവര്‍ത്തകരായ ഐ.എ.എസ് ഓഫീസര്‍മാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നതിനായി ഒപ്പുശേഖരണം ആരംഭിച്ചു. സി.ബി.ഐ അന്വേഷണം വേണമെന്നാണ് രവികുമാറിന്റെ കുടുംബാംഗങ്ങളുടെയും ആവശ്യം.
from kerala news edited
via IFTTT