121

Powered By Blogger

Thursday, 19 March 2015

ഇന്ത്യ ലോകകപ്പ്‌ സെമിയില്‍; ധോണിയുടെ കീഴില്‍ നൂറാം ഏകദിന വിജയം









Story Dated: Thursday, March 19, 2015 05:08



mangalam malayalam online newspaper

മെല്‍ബന്‍: തുടക്കത്തിലെ പിഴവിനെ ഊര്‍ജമാക്കി അടിച്ചുതകര്‍ത്ത ഇന്ത്യ ലോകകപ്പ്‌ സെമിയില്‍ സ്‌ഥാനമുറപ്പിച്ചു. 304 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിനെ 193 റണ്‍സില്‍ തകര്‍ത്താണ്‌ ഇന്ത്യ സെമി ഉറപ്പിച്ചത്‌. ഇന്ത്യ ലോകകപ്പ്‌ സെമിയിലെത്തുന്നത്‌ ഇത്‌ ആറാം തവണയാണ്‌. ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏഴാം വിജയമാണിത്‌. രോഹിത്‌ ശര്‍മയാണ്‌ കളിയിലെ താരം. ഇന്ത്യയെ നൂറ്‌ ഏകദിന മത്സരങ്ങളില്‍ വിജയിപ്പിക്കുന്ന ടീം ക്യാപറ്റനെന്ന സ്‌ഥാനം ഈ വിജയത്തോടെ ധോണി സ്വന്തമാക്കി.


മുന്‍ നിര ബാറ്റ്‌സ്മാന്മാര്‍ ഫോം നശിച്ച കളിയില്‍ അടിച്ചുതകര്‍ത്ത ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ രോഹിത്‌ ശര്‍മയുടെ സെഞ്ചുറിയാണ്‌ ഇന്ത്യയ്‌ക്ക് കരുത്തേകിയത്‌. അര്‍ദ്ധ ശതകവുമായി റെയ്‌നയും ഒപ്പം കൂടിയപ്പോള്‍ ഇന്ത്യ 302 റണ്‍സെന്ന മികച്ച സ്‌കോറിലെത്തിയിരുന്നു. 126 ബോളില്‍ നിന്ന്‌ മൂന്ന്‌ സിക്‌സും 14 ഫോറുമടക്കം 137 റണ്‍സാണ്‌ രോഹിതിന്റെ സമ്പാദ്യം. ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറിയാണ്‌ രോഹിതിന്റേത്‌. റയ്‌ന 57 പന്തില്‍ ഏഴു ബൗണ്ടറിയും ഒരു സിക്‌സറും പറത്തി 65 റണ്‍സ്‌ നേടി. കേവലം പത്തു പന്തുകളില്‍ നാലു ബൗണ്ടറികളോടെ 23 റണ്‍സെടുത്ത്‌ ജഡേജ വാലറ്റത്തിന്റെ കരുത്തുകാട്ടിയതോടെ ടീം ഇന്ത്യ വിജയപ്രതീക്ഷ ഉറപ്പിച്ചിരുന്നു. ധോണിക്ക്‌ ആറു റണ്‍സ്‌ മാത്രമാണ്‌ നേടാനായത്‌.


തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്‌ചവച്ചാണ്‌ ബംഗ്ലദേശ്‌ ബാറ്റിങ്‌ തുടങ്ങിയത്‌. പക്ഷേ യാദവിന്റെ പന്തില്‍ തമിം ഇക്‌ബാലും ഷാമിയുടെ പന്തില്‍ സൗമ്യ സര്‍ക്കാറും ക്രീസ്‌ വിട്ടതോടെ ബംഗ്ലദേശിന്റെ ബാറ്റിങ്‌ നിര പതറിത്തുടങ്ങി. 35 റണ്‍സ്‌ നേടിയ നാസിര്‍ ഹുസൈനാട്‌ ടീമിലെ ടോപ്പ്‌ സ്‌കോറര്‍. സബീര്‍ റഹ്‌മാന്‍ 30 റണ്‍സും നേടി.










from kerala news edited

via IFTTT