Story Dated: Thursday, March 19, 2015 07:54
ന്യൂഡല്‍ഹി: ആം ആദ്‌മി പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ചീഫ് ജസ്‌റ്റിസ് ജി. രോഹിണി, ജസ്‌റ്റിസ് ആര്‍.എസ് എന്ദ്‌ലോ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വ്യാജരേഖകള്‍ ഉപയോഗിച്ചാണ് ആം ആദ്‌മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്‌റ്റര്‍ ചെയ്‌തതെന്ന് ആരോപിച്ചാണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ഹന്‍സ് രാജ് ജെയ്‌ന്‍ എന്നയാളാണ് ഹര്‍ജി സമര്‍പ്പിച്ചത്.
എ.എ.പി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്‌റ്റര്‍ ചെയ്യുന്നതിന് അശോക ചക്രം ദുരുപയോഗം ചെയ്‌തതായും ഹര്‍ജിക്കാരന്‍ ആരോപിച്ചു. അശോക ചക്രത്തിന്റെ ദുരുപയോഗം ഭരണഘടനയുടെ ലംഘനമാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. പാര്‍ട്ടി രജിസ്‌ട്രേഷന് അനുമതി തേടി 2012 ഡിസംബര്‍ മുന്നിന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച പാര്‍ട്ടി ലെറ്റര്‍ ഹെഡില്‍ അശോക ചക്രം അച്ചടിച്ചിട്ടുണ്ടെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.
അതേസമയം പാര്‍ട്ടിയുടെ രജിസ്‌ട്രേനില്‍ നിയമലംഘനം നടന്നിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ വ്യക്‌തമാക്കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഹര്‍ജി തള്ളിയത്.
from kerala news edited
via IFTTT