Story Dated: Thursday, March 19, 2015 06:38
കുംഭകോണം: തമിഴ്‌നാട്ടിലെ വേദരന്യം കോടതിയിലെ വനിതാ മജിസ്‌ട്രേറ്റിനെയും ഡ്രൈവറെയും അജ്‌ഞാതര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒരുസംഘം ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ് ആക്രമിക്കുകയായിരുന്നു.
നാഗപട്ടണം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ അധിക ചുമതല വഹിക്കുന്ന മജിസ്‌ട്രേറ്റ് ലതയാണ് ആക്രമണത്തിന് ഇരയായത്. ഓഫീസില്‍ നിന്ന് വീട്ടിലേക്കു മടങ്ങുന്നതിന് ഇടയില്‍ മജിസ്‌ട്രേറ്റ് സഞ്ചരിച്ച വാഹനം തടഞ്ഞ സംഘം ലതയെയും ഡ്രൈവറെയും മര്‍ദിക്കുകയായിരുന്നു.
പരിക്കുകളോടെ ഇരുവരെയും സമീപത്തെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍ ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
സംഭവത്തില്‍ പ്രതിഷേധിച്ച് 450ഓളം അഭിഭാഷകര്‍ ഉള്‍പ്പെടുന്ന കുംഭകോണം ബാര്‍ അസോസിയേഷന്‍ ഇന്ന് കോടതി ഉപരോധിച്ചു. മജിസ്‌ട്രേറ്റുമാരുടെയും അഭിഭാഷകരുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്നും അക്രമത്തിന് പിന്നിലുള്ളവരെ ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
from kerala news edited
via IFTTT