ദമ്മാം: പ്രവാസി മലയാളികള്‍ക്ക് നോര്‍ക്കയില്‍ അംഗത്വമെടുക്കുന്നതിനും, ക്ഷേമനിധി പദ്ധതിയില്‍ ചേരുന്നതിനും മാര്‍ച്ച് 19, 20 തിയതികളില്‍ വൈകീട്ട് 4 മണി മുതല്‍ 9 മണി വരെ ഒ.ഐ.സി.സി ദമ്മാം റീജ്യണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദമ്മാം, അല്‍ ഖോബാര്‍, ജുബൈല്‍, അല്‍ ഹസ്സ, സൈഹാത്, റഹീമ എന്നിവിടങ്ങളിലായി ദ്വിദിന നോര്‍ക്ക ഹെല്‍പ് ഡസ്‌ക്കുകള്‍ സംഘടിപ്പിക്കുന്നു. പ്രവിശ്യയുടെ വിവിധ മേഖലകളില്‍ നിന്നും സ്വീകരിക്കുന്ന അപേക്ഷകള്‍ ഒ.ഐ.സി.സി തിരുവനന്തപുരത്തെ നോര്‍ക്ക ആസ്ഥാനത്തെത്തിച്ച് കാലതാമസമില്ലാതെ പ്രവാസികള്‍ക്ക് നോര്‍ക്കയുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ദ്വിദിന നോര്‍ക്ക ഹെല്‍പ് ഡസ്‌ക്കുകളിലൂടെ ലക്ഷ്യമിടുന്നത്.
പാസ്‌പോര്‍ട്ടിന്റെ ആദ്യപേജ്, വിസാ പേജ്, അവസാന പേജ്, ഇഖാമയുടെ കോപ്പി, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി ഒ.ഐ.സി.സിയുടെ നോര്‍ക്ക ഹെല്‍പ് ഡസ്‌ക്കുകളുമായി ബന്ധപ്പെടാവുന്നതാണ്. ദമ്മാം ബദര്‍ അല്‍ റാബി ഹാള്‍ (ബൈജു കുട്ടനാട് 0531628213, സക്കീര്‍ ഹുസൈന്‍ 0502911826), ജുബൈല്‍ (അഷറഫ് മുവാറ്റുപുഴ 0508233406, 0133632734, വിത്സന്‍ തടത്തില്‍ 0502621786, റഫീഖ് പൊന്മല 0562394413), അല്‍ ഖോബാര്‍ ലുലു (എ.കെ. സജൂബ് 0555731344, സക്കീര്‍ പറമ്പില്‍ 0568693375), റഹീമ (ലിജോഷ് 0567414816, കബീര്‍ കൊണ്ടോട്ടി 0503585476), സൈഹാത് (എസ്.എം.സാദിഖ് 0551913450, സി.ടി.ശശി 0567073516), അല്‍ ഹസ്സ (തോമസ് ആന്റണി 0508066461, മജീദ് കടയ്ക്കല്‍ 0544165477, സി.കെ.സോമന്‍ 0502908761, ജോണ്‍ വൈദ്യന്‍ 0502821315) എന്നിവരുമായി ബന്ധപ്പെട്ട് പ്രവിശ്യയിലെ പ്രവാസികള്‍ ഒ.ഐ.സി.സി ഒരുക്കുന്ന ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് റീജ്യണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമലയും ജനറല്‍ സെക്രട്ടറി ഇ.കെ.സലിമും അഭ്യര്‍ത്ഥിച്ചു. അപേക്ഷയോടൊപ്പം
സമര്‍പ്പിക്കുന്ന പാസ്‌പോര്‍ട്ടിന്റെയും ഇഖാമയുടെയും പകര്‍പ്പുകളിലെ എല്ലാ പേജുകളിലും സ്വയം സാക്ഷ്യപ്പെടുത്തല്‍ നിര്‍ബന്ധമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്് : 0501245153, 0502959891
from kerala news edited
via IFTTT