121

Powered By Blogger

Thursday, 19 March 2015

അസംഖാനെതിരെ ഫെയ്‌സ്ബുക്ക്‌ പോസ്‌റ്റ്: അറസ്‌റ്റിലായ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിക്ക്‌ ജാമ്യം ലഭിച്ചു









Story Dated: Thursday, March 19, 2015 06:29



റാംപൂര്‍: അസംഖാനെതിരെ ഫെയ്‌സ്ബുക്ക്‌ പോസ്‌റ്റ് ഷെയര്‍ ചെയ്‌തതിന്‌ അറസ്‌റ്റിലായ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിക്ക്‌ ജാമ്യം ലഭിച്ചു. ഉത്തര്‍പ്രദേശ്‌ ഗ്രാമവികസന മന്ത്രി അസംഖാനെതിരെ പോസ്‌റ്റ് ഷെയര്‍ ചെയ്‌തതിന്‌ തിങ്കളാഴ്‌ചയാണ്‌ അറസ്‌റ്റിലായത്‌. രണ്ട്‌ ലക്ഷം രൂപയുടെ രണ്ട്‌ ബോണ്ടുകളിലാണ്‌ വിദ്യാര്‍ത്ഥിക്ക്‌ ജാമ്യം അനുവദിച്ചത്‌. പാസ്‌പോര്‍ട്ട്‌ കോടതിയില്‍ ഹാജരാക്കണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും വിദ്യാര്‍ത്ഥിക്ക്‌ കോടതി നിര്‍ദ്ദേശം നല്‍കി.


അസംഖാന്റെ മീഡിയ ഇന്‍ചാര്‍ജ്‌ ഫസാഹത്‌ അലിയും വിദ്യാര്‍ത്ഥിക്കെതിരെ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്‌ച വൈകുന്നേരം അറസ്‌റ്റിലായ വിദ്യാര്‍ത്ഥിയെ ചൊവ്വാഴ്‌ചയാണ്‌ കോടതി റിമാന്‍ഡ്‌ ചെയ്‌തത്‌. അതേസമയം പോസ്‌റ്റ് അപ്‌ലോഡ്‌ ചെയ്‌തയാളെ പിടികൂടാതെ ഷെയര്‍ ചെയ്‌ത വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തതിനെതിരെ പ്രതിഷേധം ശക്‌തമായിരിക്കുകയാണ്‌. ഐ.ടി ആക്‌റ്റ് 66 എ വകുപ്പ്‌ പ്രകാരമാണ്‌ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തിരിക്കുന്നത്‌.










from kerala news edited

via IFTTT