സോമര്‍സെറ്റ് ദേവാലയത്തില്‍ വി. യൗസേപ്പിതാവിന്റെ തിരുന്നാള്‍
Posted on: 19 Mar 2015
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥ തിരുന്നാള്‍ മാര്‍ച്ച് 22 ന് ആഘോഷിക്കുന്നതാണെന്ന് വികാരി ഫാ.തോമസ് കടുകപ്പള്ളി അറിയിച്ചു.ഇടവകയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നാമഥേയം സ്വീകരിച്ചിട്ടുള്ള 40 ഓളം കുടുംബങ്ങള്‍ ഒന്നിച്ചുചേര്‍ന്നാണ് ഈ തിരുന്നാള്‍ ആഘോഷിക്കുന്നതെന്ന് തിരുന്നാളിന്റെ കോര്‍ഡിനേറ്റര്‍ ജോസഫ് ആന്റണി പറഞ്ഞു.ഞായറാഴ്ച രാവിലെ 11.30ന് ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക് വികാരി ഫാ.തോമസ് കടുകപ്പള്ളി മുഖ്യകാര്‍മികത്വം വഹിക്കും. സമീപ ദേവാലയങ്ങളില്‍ നിന്നുള്ള വൈദികരും വിശുദ്ധ ദിവ്യബലിയില്‍ പങ്കെടുക്കും. ദിവ്യബലിക്കുശേഷം നേര്‍ച്ച സദ്യയും ഉണ്ടായിരിക്കുന്നതാണ്. വികാരി ഫാ. തോമസ് കടുകപ്പള്ളി, ട്രസ്റ്റിമാരായ ടോം പെരുമ്പായില്‍, തോമസ് ചെറിയാന്‍ പടവില്‍, മേരീദാസന്‍ തോമസ്, മിനേഷ് ജോസഫ് എന്നിവര്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നു.
വെബ്‌സൈറ്റ് : http://bit.ly/1Euev09
ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT