121

Powered By Blogger

Thursday, 19 March 2015

മാണിയ്‌ക്കെതിരെ ചന്ദ്രചൂഡന്‍; ബിജുവിനെതിരായ മാനനഷ്‌ടക്കേസ്‌ വൈകിയത്‌ സംശയത്തിന്‌ ഇടയാക്കി









Story Dated: Thursday, March 19, 2015 06:18



mangalam malayalam online newspaper

തിരുവനന്തപുരം : ബാര്‍കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിയ്‌ക്കെതിരെ ആര്‍.എസ്‌.പി ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍ രംഗത്തെത്തി. ബാര്‍ കോഴ ആരോപണത്തില്‍ ബിജു രമേശിനെതിരെ മാനനഷ്‌ടക്കേസ്‌ നല്‍കാന്‍ വൈകിപ്പോയെന്ന്‌ ചന്ദ്രചൂഡന്‍ ആരോപിച്ചു. ഹര്‍ജി നല്‍കാന്‍ മൂന്നര മാസമെടുത്തത്‌ ജനങ്ങള്‍ക്കിടയില സംശയത്തിന്‌ ഇടയാക്കി. ബാര്‍കോഴ കേസില്‍ കേരളാ കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ പരസ്യപ്പെടുത്തണമെന്നും ചന്ദ്രചൂഡന്‍ ആവശ്യപ്പെട്ടു.


ഡെപ്യൂട്ടി സ്‌പീക്കര്‍ സ്‌ഥാനം ആര്‍.എസ്‌.പിയ്‌ക്ക് നല്‍കണമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്‌ രണ്ട്‌ സീറ്റ്‌ നല്‍കണമെന്ന ആവശ്യവും ചന്ദ്രചൂഡന്‍ മുന്നോട്ട്‌ വെച്ചിട്ടുണ്ട്‌.


ബാര്‍ കോഴ ആരോപണം തെറ്റാണെങ്കില്‍ കെ.എം മാണി എന്തുകൊണ്ട്‌ ബിജു രമേശിനെതിരെ മാനനഷ്‌ടക്കേസ്‌ നല്‍കിയില്ല, എന്ന്‌ നിയമസഭയില്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ വെല്ലുവിളിച്ചതിനെ തുടര്‍ന്നാണ്‌ മാണി ബിജുവിനെതിരെ മാനനഷ്‌ടക്കേസ്‌ നല്‍കിയത്‌.










from kerala news edited

via IFTTT