തൊഴില്‍ തട്ടിപ്പില്‍ കുടുങ്ങിയ മലയാളിക്ക് നാട്ടുകാരുടെ സൗഹൃദവേദി തുണയായി
Posted on: 19 Mar 2015
റിയാദ്: വിസ ഏജന്റിന്റെ തട്ടിപ്പില്‍ കുടുങ്ങി ദുരിതത്തില്‍പ്പെട്ട പയ്യന്നൂര്‍ കരിവെള്ളൂര്‍ സ്വദേശിക്ക് പയ്യന്നൂര്‍ സൗഹൃദ വേദിയുടെ അവസരോചിതമായ സഹായം മൂലം നാട്ടിലേക്ക് പോകാന്‍ വഴിയൊരുങ്ങുന്നു. വിസ ഏജന്റിന്റെ കെണിയില്‍പ്പെട്ട ജിദ്ദയിലെത്തിയ കരിവെള്ളൂര്‍ സ്വദേശിയായ ലക്ഷ്മണനാണ് പയ്യന്നൂര്‍ സൗഹൃദ വേദി റിയാദ് ജിദ്ദ ചാപ്റ്റര്‍ പ്രവര്‍ത്തകര്‍ തുണയായത്. ആറു മാസം മുമ്പാണ് ലക്ഷ്മണന്‍ ഒന്നര ലക്ഷം രൂപ മുടക്കി ജിദ്ദയിലെത്തിയത്. എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ സ്‌പോണ്‍സറോ കമ്പനിയുടെ ആളോ ഉണ്ടായിരുന്നില്ല. പിന്നീട് സ്‌പോണ്‍സറുടെ ഓഫീസ് കണ്ടെത്തി ചെന്നപ്പോള്‍ ക്ലീനിംഗ് ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. എന്നാല്‍ മാസങ്ങളോളം ജോലി ചെയ്യ്തിട്ടും ശമ്പളമൊന്നും നല്‍കിയിരുന്നില്ല. കൂടാതെ നാട്ടില്‍ പോകാനും അനുവദിച്ചില്ല. ലക്ഷ്മണന്റെ ദുരവസ്ഥ അറിഞ്ഞ പയ്യന്നൂര്‍ സൗഹൃദ വേദി റിയാദ് ചാപ്റ്റര്‍ ജീവ കാരുണ്യ വിഭാഗം ജോയിന്റ്‌റ് കണ്‍വീനറായ അഷറഫ് ടി എ ബി മുന്‍കൈയെടുത്ത് സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയായിരുന്നു. അവസാനം എക്‌സിറ്റ് നല്‍കാന്‍ സ്‌പോണ്‍സര്‍ സമ്മതിച്ചപ്പോള്‍ പയ്യന്നൂര്‍ സൗഹൃദ വേദി റിയാദ് ചാപ്റ്ററിന്റെ ജീവ കാരുണ്യ ഫണ്ടില്‍ നിന്ന് യാത്രാ ടിക്കറ്റിനും മറ്റു ചിലവുകള്‍ക്കാവശ്യമായ തുക നല്‍കുകയായിരുന്നു. ഈ തുക റിയാദ് സന്ദര്‍ശിക്കുന്ന ഹാന്‍ഡ്‌ലൂം ചെയര്‍മാന്‍ യു.സി രാമന്റെ സാന്നിധ്യത്തില്‍ കൈമാറി ലക്ഷ്മണന് എത്തിച്ചു കൊടുത്തു. സത്യന്‍ കുഞ്ഞിമംഗലം, ബഷീര്‍ കാരോളം, അഷറഫ് ടി എ ബി എന്നിവരാണ് പയ്യന്നൂര്‍ സൗഹൃദ വേദിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അപകടം, മരണം, ജോലി നഷ്ടപ്പെടല്‍ എന്നീ അവസരങ്ങളില്‍ തുണയായി പയ്യന്നൂര്‍ സൗഹൃദവേദി അംഗങ്ങള്‍ക്ക് സൗജന്യ ക്ഷേമനിധി സഹായം ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അംഗങ്ങളാകാന്‍ താത്പര്യമുള്ളവര്‍ 0548059816 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പി.എസ്.വി. റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് മുസ്തഫ കവ്വായി, ജനറല്‍ സെക്രട്ടറി മധു പയ്യന്നൂര്‍ എന്നിവര്‍ അറിയിച്ചു.
അക്ബര്‍ പൊന്നാനി
from kerala news edited
via IFTTT