121

Powered By Blogger

Thursday, 19 March 2015

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാട്: മുന്‍ ഐ.എ.എഫ് ഓഫീസറെ ചോദ്യം ചെയ്തു









Story Dated: Thursday, March 19, 2015 03:44



ന്യുഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടുമായ ബന്ധപ്പെട്ട വിവാദത്തില്‍ മുന്‍ എയര്‍ മാര്‍ഷല്‍ ഗൗയം നയ്യാരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് ചോദ്യം ചെയ്യു. ഇടനിലാക്കാരന്‍ ക്രിസ്ത്യന്‍ മൈക്കിളില്‍ നിന്ന് നയ്യാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന നയ്യാര്‍ എല്ലാം എന്‍ഫോഴ്‌സ്‌മെന്റിനു മുന്നില്‍ വ്യക്തമാക്കാമെന്ന നിലപാടിലായിരുന്നു. ഇടപാടില്‍ താന്‍ കുറ്റമെന്നും ചെയ്തിട്ടില്ലെന്നും ഏതാന്വേഷണത്തിനും തയ്യാറാണെന്നും നയ്യാര്‍ പറഞ്ഞിരുന്നു.


ഇടപാടില്‍ ഇടനിലക്കാരനായ മൈക്കിളില്‍ നിന്നും നിരവധി ഉദ്യോഗസ്ഥര്‍ ആനുകൂല്യം പറ്റിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. നാലു കോടി രൂപയോളമാണ് ഉദ്യോഗസ്ഥരുടെ യാത്രയ്ക്കായി മൈക്കിള്‍ മുടക്കിയത്. നയ്യാര്‍ക്കും കുടുംബത്തിനും 56 ലക്ഷം രൂപ ചെലവഴിച്ചതായും ആരോപിച്ചിരുന്നു. പാരീസ്, ലണ്ടന്‍, ദുബായ്, ലോസ് ആഞ്ചലസ്, തുര്‍ക്കി, ലിസ്ബന്‍, ഫ്രങ്ക്ഫര്‍ട്ട്, റോം, ന്യുയോര്‍ക്ക്, മിലാന്‍, വെനീസ്, സിംഗപ്പൂര്‍ എന്നിവിടങ്ങിലേക്ക് നയ്യാര്‍ക്ക് കുടുംബസമേതം യാത്രയും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസവും ഒരുക്കിയിരുന്നു.










from kerala news edited

via IFTTT