Story Dated: Thursday, March 19, 2015 08:48
ഹജിപൂര്: ബിഹാറില്‍ പത്താംക്ലാസ് പൊതു പരീക്ഷയില്‍ വിദ്യാര്‍ത്ഥികളെ കോപ്പിയടിക്കാന്‍ സഹായിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദൃശ്യങ്ങള്‍ വൈറലാകുന്നു. പരീക്ഷ നടക്കുന്നതിന് ഇടയില്‍ സ്‌കൂളിന്റെ മതിലിലൂടെയും ജനല്‍പാളികളിലൂടെയും അള്ളിപ്പിടിച്ച് സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലവരെയെത്തി കുടുംബാംഗങ്ങള്‍ കുട്ടികള്‍ക്ക് കോപ്പി കൈമാറുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. നടപടി കണ്ടില്ലെന്നു നടിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെയും കോപ്പി കുട്ടികള്‍ക്ക് കൈമാറാന്‍ ബന്ധുക്കളെ സഹായിക്കുന്ന അധ്യാപകരെയും ദൃശ്യത്തില്‍ വ്യക്തമാണ്.
ദൃശ്യങ്ങള്‍ വിവാദമായതോടെ പരീക്ഷയില്‍ പങ്കെടുത്ത 500കുട്ടികളെ പുറത്താക്കിയതായി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഈ നടപടിയുടെ ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ ഒന്നുംതന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല.
പരീക്ഷകളില്‍ വിദ്യാര്‍ത്ഥികളെ ബന്ധുക്കള്‍ സഹായിക്കുന്നത് ബീഹാറില്‍ ഇത് ആദ്യ സംഭവമല്ല. 12-ാം ക്ലാസ് പരീക്ഷയില്‍ കോപ്പിയടിച്ചതിന് കഴിഞ്ഞ വര്‍ഷം 200ഓളം കുട്ടികളെയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുറത്താക്കിയത്. സംഭവത്തില്‍ ഒരു ഡസനോളം രക്ഷിതാക്കളും പിടിയിലായിരുന്നു. പക്ഷേ കഴിഞ്ഞ വര്‍ഷം 10 -ാം ക്ലാസ് പരീക്ഷയില്‍ പങ്കെടുത്ത 13 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 75 ശതമാനവും വിജയിച്ചിരുന്നു.
കുട്ടികളെ സഹായിച്ചതിന് രക്ഷിതാക്കള്‍ക്ക് വ്യക്തമാക്കാന്‍ അവരുടേതായ ന്യായങ്ങളുണ്ടെന്നതും ശ്രദ്ധേയമാണ്. ബീഹാറിലെ സ്‌കൂളുകളില്‍ അധ്യാപകര്‍ കുട്ടികളെ യാതൊന്നും പഠിപ്പിക്കാറില്ലെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. വര്‍ഷത്തില്‍ പൂരിഭാഗം ദിവസങ്ങളിലും അധ്യാപകര്‍ സ്‌കൂളില്‍ പോലും വരാറില്ലത്രെ. ഇതുകൊണ്ടാണ് തങ്ങളുടെ കുട്ടികള്‍ പരീക്ഷയില്‍ വിജയിക്കാന്‍ തങ്ങളുടേതായ രീതിയില്‍ സഹായിക്കുന്നതെന്നും രക്ഷിതാക്കള്‍ പറയുന്നു.
from kerala news edited
via IFTTT