Story Dated: Thursday, March 19, 2015 05:42
ന്യൂഡല്‍ഹി: ബജറ്റ് അവതരണ ദിവസം നിയമസഭയില്‍ നടന്ന പ്രതിഷേധത്തിനിടെ വനിതാ എംഎല്‍എമാരെ അപമാനിച്ച സംഭവത്തില്‍ അനേ്വഷണം വേണമെന്നാവശ്യപ്പെട്ടു സിപിഎം ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കി. എംപിമാരായ പി.കെ. ശ്രീമതി, ടി.എന്‍. സീമ എന്നിവരാണ് പരാതി നല്‍കിയത്.
ഇരുവരും കമ്മീഷന്‍ ഓഫീസില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. കമ്മീഷന്‍ കേരളത്തിലെത്തി തെളിവെടുപ്പു നടത്തണമെന്ന് ഇവര്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
from kerala news edited
via IFTTT