Story Dated: Thursday, March 19, 2015 04:46
തിരുവനന്തപുരം : ഡെപ്യൂട്ടി സ്‌പീക്കര്‍ സ്‌ഥാനം ആര്‍.എസ്.പിയ്‌ക്ക് നല്‍കാമെന്ന് യു.ഡി.എഫ് തത്വത്തില്‍ സമ്മതിച്ചതായി ആര്‍.എസ്.പി സംസ്‌ഥാന സെക്രട്ടറി എ.എ അസീസ്. കോവൂര്‍ കുഞ്ഞുമോന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ സ്‌ഥാനാര്‍ത്ഥിയാകുമെന്നും അസീസ് വ്യക്‌തമാക്കി.
ജി. കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന അരുവിക്കര സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമായിരുന്നു. ഡെപ്യൂട്ടി സ്‌പീക്കര്‍ സ്‌ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതായും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ വ്യക്‌തമാക്കിയിരുന്നു.
അരുവിക്കര സീറ്റിനും ഡെപ്യൂട്ടി സ്‌ഥാനത്തിനും ആര്‍.എസ്.പിയ്‌ക്ക് അര്‍ഹതയുണ്ടെന്ന് ഉന്നയിച്ചുകൊണ്ട് ആര്‍.എസ്.പി നേതാക്കളായ വി.പി രാമകൃഷ്‌ണ പിള്ളയും എ.എ അസീസും രംഗത്തെത്തിയിരുന്നു.
from kerala news edited
via IFTTT







