121

Powered By Blogger

Thursday, 19 March 2015

'അമേരിക്കന്‍ സെല്‍ഫി' പ്രവാസി ടിവി ചാനലില്‍ സംപ്രേഷണം ചെയ്യുന്നു








'അമേരിക്കന്‍ സെല്‍ഫി' പ്രവാസി ടിവി ചാനലില്‍ സംപ്രേഷണം ചെയ്യുന്നു


Posted on: 19 Mar 2015



ഷിക്കാഗോ: മലയാളികള്‍ അണിയിച്ച് ഒരുക്കുന്ന 'അമേരിക്കന്‍ സെല്‍ഫി' എന്ന ടിവി സിറ്റ്‌ക്കൊം പ്രവാസി ചാനലില്‍ മാര്‍ച്ച് 22ന് വൈകീട്ട് 5.30ന് (ഷിക്കാഗോ സമയം) സംപ്രേഷണം ചെയ്യുന്നു. ഈ പരമ്പര റബ്ബര്‍ഷീറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് നവാഗതനായ നിധിന്‍ പടിഞ്ഞാത്ത് ആണ്.

ഷിക്കാഗോയിലെ മികവുറ്റ കലാകാരന്‍മാര്‍ അണിനിരക്കുന്ന ഈ ഷോയില്‍ പയസ് ഒറ്റപ്ലാക്കല്‍, ഷൈനി ജേക്കബ് പട്ടരുമഠത്തില്‍, ജോണ്‍സണ്‍ കാരിക്കല്‍, അഭിലാഷ് നെല്ലാമറ്റം, ലെജി പട്ടരുമഠത്തില്‍, മിലന്‍ മാത്യു, തോമസ്‌കുട്ടി നെല്ലാമറ്റം, ജോഷ്വാ കുര്യന്‍ തുടങ്ങിയവര്‍ അണിനിരക്കുന്നു. ഷോയുടെ പിആര്‍ഒ ആയി പോള്‍സണ്‍ കൈപ്പറമ്പാട്ടിനെ നിയമിച്ചു.


പ്രവാസി ടിവി ചാനല്‍ മലയാളം ഐപി ടിവി മുഖേന ലഭ്യമാണ്. പ്രവാസി ടിവി ചാനല്‍ ഇല്ലാത്തവര്‍ക്കും അമേരിക്കന്‍ ടിവി ചാനല്‍ ലഭിക്കാത്ത രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്കും, malayalamtv.tv എന്ന വെബ്‌സൈറ്റില്‍, മുകളില്‍ പറഞ്ഞ സമയത്തു പോയാല്‍ ഈ ഷോ ലൈവ് ആയി കാണാവുന്നതാണ്.





ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT