Story Dated: Thursday, March 19, 2015 03:55
വിശാഖപട്ടണം: ഹോം വര്‍ക്ക് ചെയ്‌തില്ലെന്നാരോപിച്ച് സഹോദരന്‍മാരായ വിദ്യാര്‍ത്ഥികളെ അധ്യാപകന്‍ നഗ്നരാക്കി വെയിലത്ത് മുട്ടുകുത്തി നിര്‍ത്തി. വിശാഖപട്ടണത്തിലെ മരദപാലം മേഖലയിലെ മണ്ഡല്‍ പരിഷത് പ്രൈമറി സ്‌കൂളിലാണ് സംഭവം. ഹോംവര്‍ക്ക് ചെയ്യാതിരുന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥി സൂര്യ തേജ, സഹോദരനും അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ദിലീപ് കുമാര്‍ എന്നിവരെയാണ് നഗ്നരാക്കി വെയിലത്ത് മുട്ടേല്‍ നിര്‍ത്തിച്ചത്. അനില്‍ കുമാര്‍, റാണി കുമാരി എന്നീ അധ്യാപകരാണ് വിദ്യാര്‍ത്ഥികള്‍ക്ക് കാടന്‍ രീതിയിലുള്ള ശിക്ഷ വിധിച്ചത്. ചൊവ്വാഴ്‌ചയാണ് സംഭവം.
സംഭവത്തില്‍ രണ്ട് അധ്യാപകരും കുറ്റക്കാരാണെന്ന് മണ്ഡല്‍ വിദ്യാഭ്യാസ ഓഫീസര്‍ പ്രതികരിച്ചു. സംഭവം അന്വേഷിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും മണ്ഡല്‍ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ അധ്യാപകര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സംഭത്തില്‍ പോലീസ് കേസെടുത്തിട്ടില്ല. അധ്യാപകര്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന് ഡി.ഇ.ഒ കൃഷ്‌ണ റെഡ്‌ഡിയും പ്രതികരിച്ചു.
അതേസമയം പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന സഹോദരന്‍മാര്‍ക്ക് നല്ല ശിക്ഷ നല്‍കണമെന്ന മാതാവിന്റെ ആവശ്യപ്രകാരമാണ് ഈ ശിക്ഷാ നടപടി സ്വീകരിച്ചതെന്നാണ് ആരോപണവിധേയനായ അനില്‍ കുമാര്‍ എന്ന അധ്യകപാന്റെ വിശദീകരണം. മൂന്ന് മണിക്കൂര്‍ മുട്ടുകുത്തി നിന്ന കുട്ടികള്‍ കുഴഞ്ഞു വീഴുകയായിരുന്നു.
from kerala news edited
via IFTTT