121

Powered By Blogger

Thursday, 19 March 2015

ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ചീട്ടുകളി മത്സരം








ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ചീട്ടുകളി മത്സരം


Posted on: 19 Mar 2015







ഷിക്കാഗോ: ഷിക്കാഗോ മലയാളി സമൂഹത്തിന്റെ മനസ്സില്‍ ഒരിക്കല്‍കൂടി സ്ഥിരപ്രതിഷ്ഠ നേടിയെടുത്ത് ഷിക്കാഗോ സോഷ്യല്‍ ക്ലബ് ചീട്ടുകളി മത്സരം നടത്തുകയുണ്ടായി. നൂറ്റിയമ്പതില്‍പ്പരം മത്സരാര്‍ത്ഥികളേയും അതില്‍കൂടുതല്‍ കാണികളേയും കൊണ്ട് ഷിക്കാഗോ കെ.സി.എസ് കമ്യൂണിറ്റി സെന്റര്‍ അടുത്തകാലത്തൊന്നും കാണാന്‍ കഴിയാത്ത രീതിയിലുള്ള മത്സരവേദിയായി മാറി.






എട്ടു പൂളുകളിലായി നടന്ന വാശിയേറിയ 28 (ലേലം) മത്സരത്തില്‍ ബെന്നി പടിഞ്ഞാറേല്‍, അലക്‌സ് പടിഞ്ഞാറേല്‍, സജി ടീം ഒന്നാമതെത്തി ലൂക്കാച്ചന്‍ തൊടുകയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ജോമോന്‍ തൊടുകയില്‍ സ്‌പോണ്‍സര്‍ ചെയ്ത 1001 ഡോളറും കരസ്ഥമാക്കി. രണ്ടാം സ്ഥാനം സണ്ണി ഇടിയാലില്‍, മാത്യു തട്ടാമറ്റം, രാജു മാനുങ്കല്‍ ടീം ഏലിയാമ്മ പൂഴിക്കുന്നേല്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും, ലൂക്കാച്ചന്‍ പൂഴിക്കുന്നേല്‍ സ്‌പോണ്‍സര്‍ ചെയ്ത 501 ഡോളറും കരസ്ഥമാക്കി. മൂന്നാം സ്ഥാനം രാജു ഇടിയാലില്‍, സണ്ണി മുണ്ടപ്ലാക്കില്‍, ജോര്‍ജ് പുതുശേരില്‍ ടീം ഷിക്കാഗോ സോഷ്യല്‍ ക്ലബ് സ്‌പോണ്‍സര്‍ ചെയ്ത 251 ഡോളര്‍ കരസ്ഥമാക്കി.






അഞ്ച് ടീമുകളിലായി നടന്ന വാശിയേറിയ റെമ്മി മത്സരത്തില്‍ ഏതാണ്ട് 51 പേരെ പിന്നിലാക്കി പീറ്റര്‍ കുളങ്ങര ഒന്നാമതെത്തി ജേക്കബ് തോമസ് കണ്ടാരപ്പള്ളില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, ടിറ്റോ കണ്ടാരപ്പള്ളില്‍ സ്‌പോണ്‍സര്‍ ചെയ്ത 1001 ഡോളറും കരസ്ഥമാക്കി. രണ്ടാം സമ്മാനം ഉല്ലാസ് ചക്കാലപ്പടവില്‍ ഷിക്കാഗോ സോഷ്യല്‍ ക്ലബ് സ്‌പോണ്‍സര്‍ ചെയ്ത 501 ഡോളറും, മൂന്നാം സ്ഥാനം മിഥുന്‍ മാമ്മൂട്ടില്‍ ഷിക്കാഗോ സോഷ്യല്‍ ക്ലബ് സ്‌പോണ്‍സര്‍ ചെയ്ത 251 ഡോളറും കരസ്ഥമാക്കി.






മത്സരത്തിന്റെ കണ്‍വീനര്‍മാരായി പ്രവര്‍ത്തിച്ചത് സജി തേക്കുംകാട്ടിലും, ജോസ് മണക്കാട്ടുമാണ്. അലക്‌സ് പടിഞ്ഞാറേല്‍, സൈമണ്‍ ചക്കാലപ്പടവില്‍ എന്നിവര്‍ ജഡ്ജിംഗ് പാനലില്‍ പ്രവര്‍ത്തിച്ചു. പ്രസിഡന്റ് സൈമണ്‍ ചക്കാലപ്പടവിലിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ സെക്രട്ടറി അഭിലാഷ് നെല്ലാമറ്റം സ്വാഗതം ആശംസിച്ചു. ക്ലബ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ സൈമണ്‍ ചക്കാലപ്പടവില്‍, ബിനു കൈതക്കത്തൊട്ടിയില്‍, അഭിലാഷ് നെല്ലാമറ്റം, ബിജു പെരികലം, മാത്യു തട്ടാമറ്റം എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിയിച്ചു.






മത്സരത്തിന്റെ വന്‍വിജയത്തിനുകാരണം കണ്‍വീനര്‍മാരുടേയും, എക്‌സിക്യൂട്ടീവ് അംഗങ്ങളുടേയും, ജഡ്ജിംഗ് പാനലിന്റേയും സോഷ്യല്‍ ക്ലബ് അംഗങ്ങളുടേയും മത്സരാര്‍ത്ഥികളുടേയും കാണികളുടേയും സഹകരണംകൊണ്ട് മാത്രമാണെന്ന് പ്രസിഡന്റ് സൈമണ്‍ ചാക്കലപ്പടില്‍ തന്റെ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. തുടര്‍ന്ന് വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ബിനു കൈതക്കത്തൊട്ടിയില്‍ നന്ദി പറഞ്ഞു.



ജോയിച്ചന്‍ പുതുക്കുളം













from kerala news edited

via IFTTT