Story Dated: Thursday, March 19, 2015 03:19
കൊല്ലം: അവിഹിതബന്ധത്തില്‍ പിറന്ന കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊന്ന യുവതിക്ക് 12 വര്‍ഷം തടവുശിക്ഷ. ഭര്‍ത്താവുമായി പിണങ്ങിക്കഴിയവെ അവിഹിതബന്ധത്തില്‍ പിറന്ന കുഞ്ഞിനെ ജനിച്ചയുടന്‍ കഴുത്ത് ഞെരിച്ചു കൊന്ന 42കാരിയെയാണ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. കൊല്ലം നടുവത്തൂര്‍ ആനക്കോട്ടൂര്‍ മുറിയില്‍ മഞ്‌ജു സദനത്തില്‍ മഞ്‌ജുവിനെയാണ് കോടതി ശിക്ഷിച്ചത്.
2012 ഡിസംബര്‍ 28നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വിവാഹിതയും രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമാണ് മഞ്‌ജു. സമീപത്തുള്ള യുവാവില്‍ നിന്ന് അവിഹിതമായി ഗര്‍ഭം ധരിച്ച മഞ്‌ജു ഡിസംബര്‍ 28നാണ് പ്രസവിച്ചത്. ഇക്കാര്യം നാട്ടുകാര്‍ അറിയാതിരിക്കാന്‍ കുഞ്ഞ് ജനിച്ചയുടന്‍ കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം വീടിന് സമീപത്ത് വച്ച് ചപ്പുചവറുകള്‍ കൂട്ടിയിട്ട് മൃതദേഹം കത്തിക്കാനും മഞ്‌ജു ശ്രമിച്ചു.
ഗര്‍ഭിണിയാണെന്ന് നാട്ടുകാര്‍ അറിയാതിരിക്കുന്നതിന് ഇവര്‍ ഏറെ നാളായി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പ്രസവവും വീട്ടില്‍ വച്ചു തന്നെയായിരുന്നു. എന്നാല്‍ രക്‌തസ്രാവത്തെ തുടര്‍ന്ന് ഇവര്‍ക്ക് ആശുപത്രിയില്‍ പോകേണ്ടി വന്നു. തുടര്‍ന്ന് പ്രസവിച്ച വിവരം അധികൃതര്‍ അറിയുകയും കുഞ്ഞിനെ അന്വേഷിക്കുകയും ചെയ്‌തു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
from kerala news edited
via IFTTT