121

Powered By Blogger

Thursday, 19 March 2015

നിയമസഭയിലെ കൈയ്യാങ്കളി; സഭാ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തി









Story Dated: Thursday, March 19, 2015 07:09



mangalam malayalam online newspaper

തിരുവനന്തപുരം: ബജറ്റ്‌ അവതരണവേളയില്‍ നിയമസഭയില്‍ നടന്ന അതിക്രമങ്ങളില്‍ സഭാ സെക്രട്ടറി ടി.ഡി. ഗംഗാധരന്റെ മൊഴി പോലീസ്‌ രേഖപ്പെടുത്തി. കന്റോണ്‍മെന്റ്‌ എസി. സുരേഷ്‌കുമാറാണ്‌ മൊഴി രേഖപ്പെടുത്തിയത്‌.


പ്രതിപക്ഷ അംഗങ്ങള്‍ സ്‌പീക്കറുടെ ഡയസില്‍ തള്ളിക്കയറിയെന്നും ഡയസിലുണ്ടായിരുന്നു കമ്പ്യൂട്ടറും കസേരയും തകര്‍ത്തുവെന്നും സഭാ സെക്രട്ടറിയുടെ മൊഴിയിലുണ്ട്‌. പ്രതിപക്ഷ അംഗങ്ങള്‍ സ്‌പീക്കറുടെ കൃത്യനിര്‍വഹണം തടഞ്ഞെന്ന്‌ മൊഴി നല്‍കിയ സെക്രട്ടറി തന്റെ മൊഴിയില്‍ എങ്ങുംതന്നെ പ്രതിപക്ഷ അംഗങ്ങളുടെ പേരുകളൊന്നും പരാമര്‍ശിച്ചിട്ടില്ല.


ധനമന്ത്രി കെ.എം. മാണി ബജറ്റ്‌ അവതരിപ്പിച്ചതിനെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധം അക്രമാസക്‌തമായിരുന്നു. തുടര്‍ന്ന്‌ സഭയില്‍ നിലവിട്ട്‌ പെരുമാറിയതിന്‌ പ്രതിപക്ഷത്തെ അഞ്ച്‌ എം.എല്‍.എ മാര്‍ക്ക്‌ സഭയില്‍ നിന്നും സസ്‌പെന്‍ഷന്‍ ലഭിച്ചു. എന്നാല്‍ നടപടി ഏകപക്ഷീയമാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയത്‌ സഭാ നടപടികളെ വീണ്ടും തടസപ്പെടുത്തി. ഈ സാഹചര്യത്തില്‍ സഭാ സെക്രട്ടറിയുടെ മൊഴി കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക്‌ വഴിതെളിക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.










from kerala news edited

via IFTTT