Story Dated: Thursday, March 19, 2015 07:21
മഥുര: സ്‌കൂളില്‍ പോകാന്‍ മടിച്ച മകളെ ബൈക്കിന് പിന്നില്‍ കെട്ടിയിട്ട് കൊണ്ടു പോയ പിതാവ് അറസ്‌റ്റില്‍. സ്വകാര്യ സ്‌കൂളില്‍ സെക്യുരിറ്റി ജീവനക്കാരനായ ഭഗവത് സിങ് എന്നയാളാണ് അറസ്‌റ്റിലായത്. ഇയാളെ ഒരു ദിവസത്തെ ജയില്‍വാസത്തിന് ശേഷം വിട്ടയച്ചു. വര്‍ഷാന്ത്യ പരീക്ഷയുടെ അവസാന ദിവസം സ്‌കൂളില്‍ പോകില്ലെന്ന് വാശിപിടിച്ചതിനാണ് ഇയാള്‍ അറ്റകൈ പ്രയോഗം നടത്തിയത്.
ഇയാള്‍ മകളെ ബൈക്കില്‍ കെട്ടിയിട്ട് കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ഭഗവതിനെതിരെ കേസെടുക്കണമെന്ന് ആവശ്യമുയര്‍ന്നു. മകളെ ബൈക്കില്‍ കെട്ടിവച്ചു കൊണ്ട് പേകുന്നതിന്റെ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള നവ മാധ്യമങ്ങളിലൂടെയും പ്രചരിച്ചു. സംഭവം വിവാദമായതോടെ ഭഗവത് സിങിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തു വന്നു.
ഇതോടെയാണ് ഇയാള്‍ക്കെതിരെ മഥുര പോലീസ് കേസെടുത്തത്. ഒരു പകല്‍ മുഴുവന്‍ റിമാന്‍ഡില്‍ വച്ച ഭഗവത് സിങിനെതിരെ കുട്ടികള്‍ക്കെതിരായ അതിക്രമത്തിന് കേസെടുത്തു. എന്നാല്‍ മകള്‍ പഠിക്കാന്‍ മടി കാണിച്ചതിനാലാണ് ബൈക്കില്‍ കെട്ടിവച്ച് സ്‌കൂളില്‍ കൊണ്ടു പോയതെന്ന് ഭഗവത് സിങ് പറഞ്ഞു. തനിക്ക് അതില്‍ ഖേദമില്ലെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
from kerala news edited
via IFTTT