Story Dated: Thursday, March 19, 2015 03:58
ലണ്ടന്‍: വിദ്യാര്‍ത്ഥികളോട് തങ്ങളുടെ മൂത്രം ദാനം ചെയ്യാന്‍ ആവശ്യപ്പെടുകയാണ് ഒരുകൂട്ടം ഗവേഷകര്‍. മനുഷ്യ മൂത്രത്തില്‍ നിന്ന് വൈദ്യൂതി ഉണ്ടാക്കുക എന്ന വ്യത്യസ്‌തമായ ആശയമാണ് ഈ മൂത്ര ദാനത്തിനു പിന്നില്‍. ഇംഗ്ലണ്ടിലെ ബ്രിസ്‌റ്റോള്‍ സര്‍വകലാശാലയിലെയും ഓക്‌സ്ഫാം സര്‍വകലാശാലയിലെയും ഗവേഷകരാണ് മൂത്രത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന 'പീ പവേര്‍ഡ് ടോയിലറ്റു'മായി രംഗത്തെത്തിയത്.
ഫ്രെഞ്ചൈ കോളേജ് ക്യാമ്പസിലാണ് പരീക്ഷണാര്‍ത്ഥം 'പീ പവേര്‍ഡ്' ശൗചാലയം സ്‌ഥാപിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും ഈ ശൗചാലയത്തില്‍ തന്നെ കാര്യം സാധിക്കണമെന്നും ഗവേഷകര്‍ അഭ്യര്‍ത്ഥന നടത്തിക്കഴിഞ്ഞു. വെറുതെ നശിപ്പിച്ചു കളയുന്ന നിങ്ങളിലെ ഊര്‍ജത്തിലൂടെ വൈദ്യുതിയുണ്ടാക്കി ലോകത്തിന് വെളിച്ചമേകാനാണ് ഗവേഷകരുടെ ആഹ്വാനം.
മൂത്രത്തില്‍ നിന്ന് ഒരു മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള വൈദ്യൂതി ഉല്‍പാതിപ്പക്കാന്‍ സാധിക്കുമെന്ന് ബ്രിസ്‌റ്റല്‍ ബയോഎനര്‍ജി സെന്റര്‍ 2013ല്‍ കണ്ടുപിടിച്ചിരുന്നു. ഈ കണ്ടുപിടുത്തമാണ് പിന്നീട് മൂത്രത്തില്‍ നിന്നും കൂടിയ അളവില്‍ വൈദ്യൂതി ഉല്‍പാതിപ്പിക്കാന്‍ സിധിക്കുമെന്ന നിഗമനത്തില്‍ ഗവേഷകരെ എത്തിച്ചത്.
ബ്രിസ്‌റ്റല്‍ റോബോട്ടിക് ലബോറട്ടറിയിലെ പ്ര?ഫസറായ ലൊആനിസ് ലെറോപൗലോസാണ് പുതിയ ഗവേഷണങ്ങള്‍ക്ക് നേതൃത്തം നല്‍കുന്നത്. ഉദ്ധ്യമം വിജയിച്ചാല്‍ വൈദ്യൂതി എത്തിക്കാന്‍ ബുദ്ധിമുട്ടേറെയുള്ള അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അഭയാര്‍ത്ഥികളില്‍ നിന്നുതന്നെ അവര്‍ക്കാവശ്യമായ വൈദ്യുതിയുണ്ടാക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. കൂടാതെ പൊതു നിരത്തുകളിലെ വൈദ്യുത ബള്‍ബുകള്‍ തെളിക്കുന്നതിനും 'പീ പവേര്‍ഡ്' ശൗചാലയങ്ങള്‍ ഉപകരിക്കുമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.
from kerala news edited
via IFTTT