Story Dated: Wednesday, December 31, 2014 08:58
ഹൈദരാബാദ്: പാമ്പ് കടിയേറ്റ ആള്‍ക്ക് ആറ് ലക്ഷം രൂപ ബില്ലടിച്ച് ആശുപത്രി അധികൃതര്‍. ഹൈദരാബാദിലെ മെഡിക്കല്‍ ഹൈവേയ്‌ക് സമീപത്തുള്ള റഷ് ഹോസ്‌പിറ്റല്‍സ് ആണ് കൂലിപ്പണിക്കാരനായ ഹൈവേ തൊഴിലാളിയുടെ ആശുപത്രി ബില്ലില്‍ കത്തി വെച്ചത്.
മെഡിക്കല്‍ ഹൈവേയിലെ അറ്റകുറ്റപ്പണിക്കാരനായ തൊഴിലാളിയെയാണ് പാമ്പ് കടിച്ചത്. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഇയാളെ സമീപത്തെ ക്ലിനിക്കില്‍ എത്തിച്ചു. ഇവിടെനിന്നാണ് റഷ് ഹോസ്‌പിറ്റലിലേയ്‌ക്ക് മാറ്റിയത്.
റഷ് ഹോസ്‌പിറ്റലില്‍ എത്തിയപ്പോള്‍ പാമ്പുകടി ഏറ്റയാളെ മൂന്ന് ദിവസം കിടത്തി പരിശോധിക്കണമെന്നും 1.5 ലക്ഷം മുതല്‍ 2 ലക്ഷം വരെ ചിലവ് വരുമെന്നും ഡോക്‌ടര്‍ അറിയിച്ചു. ഇത് സമ്മദിച്ച തൊഴിലാളികള്‍ തങ്ങളുടെ സഹപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിച്ചാല്‍ മതിയെന്ന് ഡോക്‌ടര്‍ക്ക് മറുപടിയും നല്‍കി.
ഡിസംബര്‍ 18നാണ് പാമ്പ് കടിയേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 23ാം തീയതിവരെ പരിശോധിച്ച ഡോക്‌ടര്‍ എല്ലാ ദിവസവും രോഗിക്ക് നല്‍കിയത് വിഷത്തെ പ്രതിരോധിക്കാനുള്ള മറുമുരുന്ന് മാത്രം. ഒരു വ്യക്‌തിക്ക് താങ്ങാവുന്നതില്‍ കൂടുതല്‍ അളവിലായിരുന്നു ഇത്.
ഏകദേശം 3.5 ലക്ഷം രൂപയോളം ആശുപത്രിയില്‍ അടച്ചശേഷമാണ് തങ്ങള്‍ വഞ്ചിക്കപ്പെടുകയാണെന്ന് രോഗിയും കുടുംബവും തിരിച്ചറിഞ്ഞത്. പരിശോധന ചോദ്യം ചെയ്‌ത രോഗിയുടെ ബന്ധുക്കള്‍ രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. എന്നാല്‍ ഭീഷണി ആയിരുന്നു ഭലം. കൂടാതെ രോഗിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ആശുപത്രി ആയിരിക്കില്ലെന്ന് എഴുതി നല്‍കണമെന്നും ആറ് ലക്ഷം രൂപ ബില്ലടയ്‌ക്കണമെന്നും ആവശ്യപ്പെട്ടതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.
ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് ആവിശ്യമെങ്കില്‍ രോഗിയെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്ന് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയാണ് പോലീസ് മടങ്ങിയത്. എങ്കിലും ആശുപത്രി ബില്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു.
from kerala news edited
via IFTTT