Story Dated: Friday, December 12, 2014 01:53
തിരുവല്ല: യാത്രക്കാര്‍ തമ്മില്‍ ഉടലെടുത്ത വാക്കേറ്റം മൂലം തിരുവനന്തപുരം-ചെന്നൈ മെയില്‍ 10 മിനിട്ട് നേരം പിടിച്ചിട്ടു. ഓതറ റെയില്‍വേ ഗേറ്റിന് സമീപം ഇന്നലെ വൈകിട്ട് 5.40 നായിരുന്നു സംഭവം. യാത്രക്കാര്‍ തമ്മില്‍ ഉണ്ടായ സീറ്റിനെ ചൊല്ലിയുളള തര്‍ക്കമാണ് ട്രെയിന്‍ പിടിച്ചിടാന്‍ ഇടയാക്കിയത്. തുടര്‍ന്ന് റെയില്‍വേ പോലീസെത്തി തര്‍ക്കം പരിഹരിച്ച ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.
from kerala news edited
via IFTTT