Story Dated: Friday, December 12, 2014 03:02
മലപ്പുറം: ജില്ലയില്‍ ബി.പി.എല്‍ കാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവരെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ രൂപവല്‍ക്കരിച്ച പഞ്ചായത്ത്/നഗരസഭാതല സ്‌ക്രീനിംഗ് കമ്മിറ്റികള്‍ തയ്യാറാക്കിയ ലിസ്‌റ്റ് റദ്ദാക്കിയിട്ടില്ലെന്നു ജില്ലാ കലക്‌ടര്‍ കെ.ബിജു അറിയിച്ചു. ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി അര്‍ഹതയുള്ള ബി.പി.എല്‍ കാര്‍ഡുകള്‍ മുന്‍ഗണനാ (പ്രയോറിറ്റി) കാര്‍ഡുകളായി മാറുമ്പോള്‍ സ്‌ക്രീനിങ് കമ്മിറ്റി നല്‍കിയ ലിസ്‌റ്റിലെ അര്‍ഹരായവരെയും പരിഗണിക്കും. നിലവില്‍ ബി.പി.എല്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്കു പുറമെ മുഖ്യമന്ത്രി, ജില്ലാ കലക്‌ടര്‍ മുഖേന അപേക്ഷിച്ചവരില്‍ അര്‍ഹതപ്പെട്ടവരെയും പുതിയ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്നും കലക്‌ടര്‍ അറിയിച്ചു. സ്‌ക്രീനിംഗ് കമ്മിറ്റികള്‍ തയ്യാറാക്കിയ ലിസ്‌റ്റ് സംബന്ധിച്ച് പഞ്ചായത്ത്, നഗരസഭ അധ്യക്ഷന്മാര്‍ക്ക് അയച്ചപരാമര്‍ശം തെറ്റിദ്ധാരണക്ക് ഇടയാക്കിയതിനാല്‍ അത് തിരുത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും കലക്‌ടര്‍ വ്യക്‌തമാക്കി.
from kerala news edited
via IFTTT