121

Powered By Blogger

Thursday, 11 December 2014

മാനസികരോഗിയായി ചിത്രീകരിച്ച നാവികനെ മോചിപ്പിക്കാന്‍ ഉത്തരവ്‌











Story Dated: Friday, December 12, 2014 01:52


കൊച്ചി: മാനസിക രോഗിയായി മുദ്രകുത്തി കൊച്ചി നാവികാസ്‌ഥാനത്ത്‌ ആശുപത്രിയിലാക്കിയ നാവികന്‍ സുനില്‍കുമാര്‍ സാഹുവിനെ മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. നാവികന്‌ മാനസിക രോഗമില്ലെന്ന ബംഗളുരു 'നിംഹാന്‍സി'ന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട്‌ പരിഗണിച്ചാണ്‌ ജസ്‌റ്റിസുമാരായ വി.കെ. മോഹനന്‍, കെ. ഹരിലാല്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ഇയാള്‍ക്ക്‌ 26 ദിവസത്തെ അവധി അനുവദിക്കാനും അവധിക്കുശേഷം തിരുനെല്‍വേലിയിലെ ഐ.എന്‍.എസ്‌. കട്ടബൊമ്മന്‍ നാവിക കേന്ദ്രത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നും കോടതി നാവിക സേനക്കു നിര്‍ദേശം നല്‍കി.


മാനസിക രോഗിയാണെന്നാരോപിച്ച്‌ തന്റെ ഭര്‍ത്താവിനെ തടങ്കലില്‍ വെച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ഭാര്യ ആര്‍ത്തി സാഹു സമര്‍പ്പിച്ച ഹേബിയസ്‌ കോര്‍പസ്‌ ഹര്‍ജിയാണ്‌ കോടതി പരിഗണിച്ചത്‌. മേല്‍ ഉദ്യോഗസ്‌ഥര്‍ക്കെതിരേയുള്ള അഴിമതി ആരോപണങ്ങളില്‍ പ്രതികരിച്ചതിനാണ്‌ ഭര്‍ത്താവിനെ മനോരോഗിയെന്നു മുദ്രകുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന്‌ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജിയില്‍ കോടതി പിന്നീട്‌ വിധി പറയും.










from kerala news edited

via IFTTT

Related Posts:

  • ടാര്‍ കടത്തല്‍: മൂന്നു പേര്‍ പിടിയില്‍ Story Dated: Wednesday, April 1, 2015 02:11മൂവാറ്റുപുഴ: കരിഞ്ചന്തയില്‍ വില്‍പനയ്‌ക്ക് എത്തിച്ച ടാര്‍ പിടികൂടിയ സംഭവത്തില്‍ മൂന്നുപേരെ മൂവാറ്റുപുഴ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. വാഹന ഡ്രൈവര്‍ ഈസ്‌റ്റ് മാറാടി ഇലവുങ്കല്‍ രാജു… Read More
  • വീണ്ടും ഫണ്ട്‌ നല്‍കി സര്‍ക്കാര്‍; അമ്പരന്ന്‌ പഞ്ചായത്തുകള്‍ Story Dated: Wednesday, April 1, 2015 02:11കോതമംഗലം: പദ്ധതി ഇനത്തിലേക്ക്‌ പതിനൊന്നാമത്‌ ഒരു ഗഡു തുക കൂടി അപ്രതീക്ഷിതമായി പഞ്ചായത്തുകളുടെ ഫണ്ടിലേക്ക്‌. ഏഴ്‌ ഗഡുവിനു ശേഷം തുകയുടെ കാര്യത്തില്‍ അനിശ്‌ചിതത്വം നിലനില്‍ക്കവെ… Read More
  • നിയന്ത്രണം വിട്ട ജീപ്പിടിച്ച്‌ വീട്‌ തകര്‍ന്നു Story Dated: Wednesday, April 1, 2015 02:11മൂവാറ്റുപുഴ: നിയന്ത്രണം വിട്ടു വന്ന ജീപ്പിടിച്ച്‌ വീട്‌ തകര്‍ന്നു. എം.സി. റോഡിന്‌ സമീപത്ത്‌ തൃക്കളത്തൂര്‍ കാവുംപടിയില്‍ രാമകൃഷ്‌ണന്‍ നായരുടെ വീടാണ്‌ തകര്‍ന്നത്‌. ഇന്നലെ ഉച്ചയ്… Read More
  • ആറുദിനം; ടാറിങ്‌ 'അടിപൊളി' Story Dated: Wednesday, April 1, 2015 02:11കൂത്താട്ടുകുളം: നിര്‍മാണത്തിലെ അപാകതയും നിലവാരമില്ലായ്‌മയും മൂലം ആറു ദിവസം മുമ്പ്‌ ടാറിങ്‌ പൂര്‍ത്തീകരിച്ച റോഡ്‌ ടാറിങ്‌ പൊളിഞ്ഞു തകര്‍ന്നു. കാക്കൂര്‍ അണ്ടിച്ചിറ റോഡാണ്‌ തകര… Read More
  • റോഡിലെ മണ്ണും കല്ലും തടസമാകുന്നു Story Dated: Wednesday, April 1, 2015 02:11കുട്ടമ്പുഴ: റോഡു വികസനവുമായി ബന്ധപ്പെട്ട്‌ കുട്ടമ്പുഴ വി.കെ.ജെ. ജംഗ്‌ഷന്‍ മുതല്‍ വലിയ പാലം വരെയുള്ള റോഡില്‍ ബാക്കിയായിട്ടുള്ള മണ്ണും കല്ലും നീക്കാത്തതില്‍ യാത്രക്കാര്‍ക്കും വ… Read More