121

Powered By Blogger

Thursday, 11 December 2014

മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വിഭാഗം ശക്‌തിപ്പെടുത്തും: മന്ത്രി











Story Dated: Friday, December 12, 2014 03:01


കോഴിക്കോട്‌: വടക്കന്‍ കേരളത്തിലെ കാന്‍സര്‍ രോഗികളുടെ ചികില്‍സ ഉറപ്പാക്കുന്നതിനായി കോഴിക്കോട്‌ മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വിഭാഗം ശക്‌തിപ്പെടുത്തുന്ന നടപടികള്‍ പുരോഗമിച്ചുവരുന്നതായി ആരോഗ്യമന്ത്രി വി.എസ്‌. ശിവകുമാര്‍.

എ.കെ.ശശീന്ദ്രന്‍ എം.എല്‍.എ. നല്‍കിയ സബ്‌മിഷന്‌ നിയമസഭയില്‍ മറുപടിപറയുകയായിരുന്നു അദ്ദേഹം. ആധുനിക സംവിധാനമായ ലീനിയര്‍ ആക്‌സിലേറ്റര്‍ ഇതിനകം തന്നെ സ്‌ഥാപിച്ചിട്ടുണ്ട്‌. ഇതുകൂടാതെ ടേര്‍ഷ്യറി കാന്‍സര്‍ കെയര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള പ്ര?പ്പോസല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായും മന്ത്രി സഭയില്‍ അറിയിച്ചു.










from kerala news edited

via IFTTT