Story Dated: Friday, December 12, 2014 01:51
തുറവൂര്‍: പട്ടണക്കാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ രാസവസ്‌തുക്കള്‍ ഉപയോഗിച്ചുള്ള കയര്‍ ബ്ലീച്ചിംഗ് നിര്‍ബാധം തുടരുന്നു. മാരക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കയര്‍ ബ്ലീച്ചിംഗ് നിര്‍ത്തലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതിയുടെയും മലിനീകരണ നിയന്ത്രണബോര്‍ഡിന്റേയും ഉത്തരവുകള്‍ കാറ്റില്‍പറത്തിയാണ് രാസവസ്‌തുക്കള്‍ ഉപയോഗിച്ചുള്ള ബ്ലീച്ചിംഗ് നടക്കുന്നത്.
കുടിവെള്ളത്തിന് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന മേഖലയില്‍ കയര്‍ സംരക്ഷണത്തിനുശേഷമുള്ള മലിനജലം ഒഴുക്കിവിടുന്നതുമൂലം ശുദ്ധജല സ്രോതസുകള്‍ മുഴുവന്‍ മലീമസമാകുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പഞ്ചായത്ത് അധികൃതര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും പരാതി നല്‍കിയിരുന്നെങ്കിലും അനധികൃത ബ്ലീച്ചിംഗിനെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ വിമുഖതകാട്ടുന്നതായാണ് ആക്ഷേപം.
from kerala news edited
via IFTTT