Story Dated: Thursday, December 11, 2014 08:31
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെ മുഖ്യമന്ത്രി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയെന്ന വാര്‍ത്ത പാര്‍ട്ടി അന്വേഷിക്കും. ലാലി വിന്‍സന്റ് അധ്യക്ഷയായ സമിതിക്കാണ് അന്വേഷണ ചുമതല. വാര്‍ത്ത പ്രചരിച്ചതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
ജനപക്ഷയാത്രയുടെ സമാപന ചടങ്ങി പങ്കെടുക്കാനെത്തിയ രാഹുല്‍ ഗാന്ധിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരാതി നല്‍കിയെന്നായിരുന്നു വാര്‍ത്ത. മദ്യ നയം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സുധീരന്റെ കടുംപിടുത്തം സര്‍ക്കാരിന് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. സുധീരന്റെ ശൈലി മാറ്റിയില്ലെങ്കില്‍ സര്‍ക്കാരിന് ദോഷം ചെയ്യുമെന്നും പരാതിയില്‍ ആരോപിച്ചു എന്നായിരുന്നു വാര്‍ത്ത. വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്ത നിഷേധിച്ച് രംഗത്ത് വരികയും ചെയ്‌തിരുന്നു.
from kerala news edited
via IFTTT