121

Powered By Blogger

Thursday, 11 December 2014

കുത്തിറക്കത്തില്‍ മിനിബസ്‌ നിയന്ത്രണംവിട്ടു











Story Dated: Friday, December 12, 2014 01:52


എരുമേലി: കുത്തിറക്കത്തില്‍ നിയന്ത്രണം വിട്ട മിനി ബസ്‌ വൈദ്യുതി പോസ്‌റ്റ്‌ തകര്‍ത്ത്‌ മതിലില്‍ ഇടിച്ചു നിന്നു. എതിരെ വന്ന കെ.എസ്‌.ആര്‍.ടി.സി ബസിനും റോഡരികിലെ മതിലിനും ഇടയില്‍ കുടുങ്ങിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.


ശബരിമല ദര്‍ശനം കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന തമിഴ്‌നാട്‌ സ്വദേശികളായ തീര്‍ഥാടകരുമായി സഞ്ചരിച്ചിരുന്ന ബസാണ്‌ അപകടത്തില്‍ പെട്ടത്‌. ഇന്നലെ ഉച്ചകഴിഞ്ഞ്‌ മൂന്ന്‌ മണിയോടെ എരുമേലി പമ്പ ഹൈവേയില്‍ കരിങ്കല്ലൂം മൂഴി ഇറക്കത്തിലാണ്‌ സംഭവം. കയറ്റം കയറി വന്ന കെ.എസ്‌.ആര്‍.ടി.സി. ബസില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച്‌ മാറ്റവെയാണ്‌ അപകടം.


നിയന്ത്രണം നഷ്‌ടമായ മിനി ബസ്‌ റോഡരികിലെ മതിലിനും കെ.എസ്‌.ആര്‍.ടി.സി ബസിനും ഇടയില്‍ കുടുങ്ങി നില്‍ക്കുകയായിരുന്നു. അപകടത്തില്‍പെട്ട വാഹനത്തിനുള്ളില്‍ കുടുങ്ങിയ തീര്‍ഥാടകരെ കെ.എസ്‌.ആര്‍.ടി.സി. ബസിനുള്ളിലൂടെയാണു നാട്ടുകാര്‍ പുറത്തെത്തിച്ചത്‌. അപകടം നടന്ന ഇറക്കത്തില്‍ നിന്നും 50 മീറ്റര്‍ മാത്രം താഴെയാണ്‌ തിരക്കേറിയ എരുമേലി റാന്നി സംസ്‌ഥാന പാത.










from kerala news edited

via IFTTT