121

Powered By Blogger

Thursday, 11 December 2014

മണിപ്പാറ ആസ്‌ഥാനമാക്കി പുതിയ പഞ്ചായത്ത്‌ അനുവദിക്കണം: പൗരസമിതി











Story Dated: Friday, December 12, 2014 02:58


ഇരിട്ടി: ഉളിക്കല്‍,പയ്യാവൂര്‍ പഞ്ചായത്തുകളെ വിഭജിച്ച്‌ ഉളിക്കല്‍ മണിപ്പാറ ആസ്‌ഥാനമാക്കി പുതിയ പഞ്ചായത്ത്‌ അനുവദിക്കണമെന്ന്‌ പൗരസമിതി യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. കുടിയേറ്റത്തിന്റെ അമ്പതാണ്ട്‌ പിന്നിട്ടിട്ടും വികസന രംഗത്ത്‌ അവഗണനയുടെ പുറംമ്പോക്കില്‍ നില്‍ക്കുന്ന മണിപ്പാറയുടെയും സമീപ പ്രദേശങ്ങളുടെയും വികസനത്തിന്‌ മണിപ്പാറ ആസ്‌ഥാനമായി പുതിയ പഞ്ചായത്ത്‌ രൂപീകരിക്കുക എന്നത്‌ അനിവാര്യമായ ഘടകമാണ്‌. പയ്യാവൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കാഞ്ഞിരക്കൊല്ലി,ശാന്തിനഗര്‍,കുഞ്ഞിപ്പറമ്പ്‌ ഉളിക്കല്‍ പഞ്ചായത്ത്‌ പരിധിയില്‍ വരുന്ന നുച്യാട്‌, വയത്തൂര്‍, മുണ്ടാന്നൂര്‍, പെരുമ്പള്ളി, കര്‍ണ്ണാടക വനാതിര്‍ത്തിയോട്‌ ചേര്‍ന്ന മണിക്കടവ്‌ എന്നീ പ്രദേശങ്ങളുടെ മധ്യഭാഗത്തുള്‍പ്പെടുന്ന മണിപ്പാറ കേന്ദ്രീകരിച്ചാണ്‌ പുതിയ പഞ്ചായത്ത്‌ അനുവദിക്കേണ്ടതെന്നും യോഗം ചൂണ്ടിക്കാട്ടി.

പഞ്ചായത്ത്‌ രൂപീകരിക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി,ധനമന്ത്രി, സ്‌ഥലം എം.എല്‍.എ യും മന്ത്രിയുമായ കെ.സി.ജോസഫ്‌ പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ എന്നിവര്‍ക്ക്‌ പൗരസമിതി കണ്‍വീനര്‍ ബെന്നി കെ. ജോണ്‍ കണ്ണീറ്റുകണ്ടിയുടെ നേതൃത്വത്തില്‍ വിവിധ രാഷ്‌ട്രീയ- സാമൂഹിക- വ്യാപാരി പ്രതിനിധികള്‍ നിവേദനം നല്‍കി.










from kerala news edited

via IFTTT