Story Dated: Friday, December 12, 2014 03:05
തൃശൂര്‍: ഡല്‍ഹിയില്‍ ബസിനുള്ളില്‍വച്ച് പെണ്‍കുട്ടി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊലചെയ്‌ത സംഭവത്തെ അനുസ്‌മരിച്ച് കാവ്യാവിഷ്‌കാരം. സുഗതകുമാരിയുടെ കവിതയിലെ സ്‌ത്രീ കഥാപാത്രങ്ങളുടെ പശ്‌ചാത്തലത്തില്‍ പെണ്‍കുട്ടികള്‍ സ്വയം അഴിച്ചുപണിയുന്ന സന്ദേശവുമായാണ് 'പെണ്‍കുഞ്ഞുങ്ങള്‍ ഇനി കരയില്ല' എന്ന കാവ്യാവിഷ്‌കാരം തയ്യാറാക്കിയിരിക്കുന്നത്. ചോരയില്‍ കുതിര്‍ന്ന കൈപ്പത്തികൊണ്ട് തലമുടി കെട്ടിവയ്‌ക്കാതെ യുദ്ധഭൂമിയില്‍ അവസാനത്തെ ദുശ്ശാസനനും അവസാനിക്കുന്നതുവരെ കാത്തിരിക്കുന്ന പെണ്ണിനെ രംഗത്തവതരിപ്പിക്കുന്നത് പൂജ കെ. നായരാണ്. പി.സി. ഹരീഷ് രചനയും സംവിധാനവും നിര്‍വഹിക്കുന്നു. കവിതകളുടെ ആലാപനം ലക്ഷ്‌മീ ദാസ് നിര്‍വഹിക്കുന്നു. ദൃശ്യം മാസികയുടെ പ്രകാശനച്ചടങ്ങിനോടനുബന്ധിച്ച് ഇന്ന് 6.30ന് സാഹിത്യ അക്കാദമി ഹാളില്‍ ആവിഷ്‌കാരം അരങ്ങേറും.
from kerala news edited
via IFTTT