121

Powered By Blogger

Thursday, 11 December 2014

എഴുന്നള്ളിപ്പിന്‌ ആനപ്പുറത്തിരുന്ന വിദ്യാര്‍ഥി സര്‍വീസ്‌ വയര്‍ തട്ടി ഷോക്കേറ്റ്‌ മരിച്ചു











Story Dated: Friday, December 12, 2014 03:05


mangalam malayalam online newspaper

ചേലക്കര: എഴുന്നള്ളിപ്പിനായി ക്ഷേത്രത്തില്‍നിന്നു ഇറങ്ങവെ വൈദ്യുതി സര്‍വീസ്‌ വയറില്‍ തട്ടില്‍ ആനപ്പുറത്തിരുന്ന വിദ്യാര്‍ഥി ഷോക്കേറ്റ്‌ മരിച്ചു. എളനാട്‌ തൃക്കണായ പാലാട്ടുകുളം പരേതനായ ഉണ്ണിക്കൃഷ്‌ണന്റെ മകന്‍ ജിതിന്‍ദാസ്‌ (17) ആണ്‌ മരിച്ചത്‌. രാവിലെ 9.45 ഓടെ തൃക്കണായ പുലിപ്പുറം അയ്യപ്പക്ഷേത്രത്തിലെ വിളക്കാഘോഷത്തിനിടെയാണ്‌ സംഭവം. രാവിലെ ക്ഷേത്രത്തിലെ വിശേഷാല്‍ പൂജകള്‍ക്കുശേഷം മല്ലന്‍ ക്ഷേത്രത്തില്‍നിന്ന്‌ ആരംഭിക്കുന്ന എഴുന്നള്ളിപ്പിനായി ക്ഷേത്രത്തിന്‌ പുറത്തേക്കിറങ്ങിവരുന്ന വഴിയാണ്‌ അപകടം. മുമ്പില്‍ വന്ന തിരുവമ്പാടി കുട്ടിശങ്കരന്റെ പുറത്ത്‌ അയ്യപ്പന്റെ തിടമ്പ്‌ പിടിച്ചിരുന്ന ജിതിന്‍ സര്‍വീസ്‌ വയറില്‍ തട്ടാതിരിക്കുന്നതിനായി പിടിച്ചുയര്‍ത്തുന്നതിനിടെ ഷോക്കേല്‌ക്കുകയായിരുന്നു. നെറ്റിപ്പട്ടം കെട്ടിയ കയറില്‍ ജിതിന്റെ കാല്‍ കുരുങ്ങിയതിനാല്‍ രക്ഷപ്പെടാനായില്ല. ഷോക്കേറ്റതിനാല്‍ ആനപ്പുറത്ത്‌ ഒപ്പം രാഗേഷ്‌, സുജിത്ത്‌, ഗോവിന്ദ്‌ എന്നിവര്‍ താഴേക്ക്‌ ചാടിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഉടന്‍ ചേലക്കര ജീവോദയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ചേലക്കര അലര്‍ട്ട്‌ കോളജിലെ പ്ലസ്‌ടു വിദ്യാര്‍ഥിയും ഡി.വൈ.എഫ്‌.ഐ. തൃക്കണായ യൂണിറ്റിലെ ജോയിന്റ്‌ സെക്രട്ടറിയുമാണ്‌ മരിച്ച ജിതിന്‍. അമ്മ: പ്രസന്നദാസ്‌. സഹോദരങ്ങള്‍: സുനില്‍ദാസ്‌, ദീപദാസ്‌. സംസ്‌കാരം ഇന്ന്‌ ഉച്ചയ്‌ക്ക്.










from kerala news edited

via IFTTT