ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിെവല്‍ സമാപിച്ചു
Posted on: 12 Dec 2014
അബുദാബി: കഴിഞ്ഞ മൂന്ന് ആഴ്ചത്തെ സജീവമായ പൈതൃക പ്രദര്‍ശനത്തിനും ആഘോഷപരിപാടികള്‍ക്കും വിരാമമായി ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവെല്‍ സമാപിച്ചു. യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്മരണാര്‍ഥം അബുദാബി അല്‍ വത്ബയിലെ പ്രത്യേകം തയ്യാറാക്കിയ ആഘോഷ നഗരിയില്‍ നവംബര്‍ 20 മുതലാണ് പരിപാടികള്‍ അരങ്ങേറിയത്.
അറബ് സംസ്‌കാരവുമായി ബന്ധപ്പെട്ട എല്ലാകാഴ്ചകളും മേളയുടെ ഭാഗമായിരുന്നു. സ്വദേശികള്‍ക്കുപുറമേ യു.എ.ഇ. ക്കകത്തും പുറത്തുമുള്ള ആയിരക്കണക്കിന് വിദേശികളും പ്രദര്‍ശനത്തിനെത്തിയിരുന്നു.
ഒട്ടകങ്ങളുടെയും കുതിരകളുടെയും അഭ്യാസ പ്രകടനങ്ങളും പരമ്പരാഗത നൃത്ത സംഗീത പരിപാടികളും കരിമരുന്ന് പ്രയോഗവും അയ്യായിരത്തോളം ആളുകള്‍ ഒരേസമയം അരങ്ങിലെത്തിയ സാംസ്‌കാരിക സമ്മേളനവും പ്രദര്‍ശനത്തിന്റെ പ്രത്യേകതയായിരുന്നു.

from kerala news edited
via IFTTT