121

Powered By Blogger

Thursday, 11 December 2014

ജിമ്മി ജോര്‍ജ് വോളി എന്‍.എം.സി.ക്ക് കിരീടം








ജിമ്മി ജോര്‍ജ് വോളി എന്‍.എം.സി.ക്ക് കിരീടം


Posted on: 12 Dec 2014


അബുദാബി: യു.എ.ഇ.യിലെ വോളിബോള്‍ പ്രേമികളെ ആവേശഭരിതരാക്കി കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ അരങ്ങേറിയ ജിമ്മി ജോര്‍ജ് സ്മാരക വോളിബോള്‍ ടൂര്‍ണമെന്റില്‍ എന്‍.എം.സി. ഹോസ്പിറ്റല്‍ ജേതാക്കളായി. അബുദാബി എല്‍.എല്‍.എച്ച്. ഹോസ്പിറ്റലിനെ ശക്തമായ ചെറുത്ത് നില്പിലൂടെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ നേടിക്കൊണ്ടാണ് എന്‍.എം.സി. വിജയകിരീടം നേടിയത്.

ഫൈനല്‍ മത്സരത്തില്‍ ആദ്യ മാച്ചില്‍ 2517 എന്ന നിലയില്‍ എന്‍.എം.സി. മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് രണ്ട് മാച്ചിലും 2521, 2516 എന്നീ ക്രമത്തില്‍ ശക്തമായ തിരിച്ചടിയിലൂടെ അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫ്, ഇന്ത്യന്‍ രാജ്യാന്തര താരങ്ങളായ കിഷോര്‍ കുമാര്‍, വിപിന്‍ ജോര്‍ജ്, ജെറോം, രോഹിത് എന്നിവര്‍ എല്‍.എല്‍.എച്ചിനുവേണ്ടി മുന്നേറ്റം നടത്തി. തുടര്‍ന്നുനടന്ന വാശിയേറിയ പോരാട്ടത്തില്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ രജത് സിങ് അടക്കമുള്ള രാജ്യാന്തര താരങ്ങളുടെ മിന്നുന്ന പ്രകടനത്തിലൂടെ എന്‍.എം.സി. 2517, 159 എന്നീ സ്‌കോറുകളിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി വിജയികളായി.

ഈയിടെ അന്തരിച്ച അര്‍ജുന അവാര്‍ഡ് ജേതാവും മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റനുമായ ഉദയകുമാറിന്റെപേരില്‍ ഏര്‍പ്പെടുത്തിയ മികച്ച കളിക്കാരനുള്ള ട്രോഫിക്ക് വിപിന്‍ ജോര്‍ജ് അര്‍ഹനായി. മികച്ച അറ്റാക്കറായി ഗുര്‍വിന്ദര്‍ സിങ്, മികച്ച സെറ്ററായി രജത് സിങ്, മികച്ച ബ്ലോക്കറായി സുബ്ബറാവുവിനെയും തിരഞ്ഞെടുത്തു.

മൂവരും എന്‍.എം.സി. താരങ്ങളാണ്. നവാഗത കളിക്കാരനായി ജെറോമി (എല്‍.എല്‍.എച്ച്.)നെയും മികച്ച ലിബറോയായി കിരണി (എല്‍.എല്‍.എച്ച്.) നെയും തിരഞ്ഞെടുത്തു.

വിജയിച്ച ടീമിനുള്ള ജിമ്മി ജോര്‍ജ് സ്മാരക എവര്‍റോളിങ് ട്രോഫി യു.എ.ഇ. എക്‌സ്‌ചേഞ്ച് സി.ഒ.ഒ. വൈ. സുധീര്‍ കുമാര്‍ ഷെട്ടി സമ്മാനിച്ചു. റണ്ണര്‍ അപ്പിനുള്ള മടവൂര്‍ അയ്യൂബ് മാസ്റ്റര്‍ സ്മാരക ട്രോഫി ജെമിനി ബില്‍ഡിങ് മെറ്റീരിയല്‍സ് എം.ഡി. ഗണേഷ് ബാബു സമ്മാനിച്ചു. വ്യക്തിഗത ചാമ്പ്യന്‍ഷിപ്പുകളും ട്രോഫികളും സെന്റര്‍ മാനേജിങ് കമ്മിറ്റി അംഗങ്ങളും വിവിധസംഘടനാ ഭാരവാഹികളും സമ്മാനിച്ചു.

സമ്മാനദാന ചടങ്ങുകള്‍ക്ക് കേരളാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം.യു. വാസു, ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, സ്‌പോര്‍ട്‌സ് സെക്രട്ടറി റജീദ് പട്ടോളി എന്നിവര്‍ നേതൃത്വം നല്‍കി.

ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫിനെ ചടങ്ങില്‍ ആദരിച്ചു.










from kerala news edited

via IFTTT