'അമ്മയ്‌ക്കൊരുമ്മ' ബ്രോഷര്‍ പ്രകാശനം ചെയ്തു
Posted on: 12 Dec 2014
ദുബായ്: കൊയിലാണ്ടി പലിയേറ്റീവ് സൊസൈറ്റിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഇ നെസ്റ്റും ഫാറൂഖ് കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഘടന ഫോസയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന 'അമ്മയ്‌ക്കൊരുമ്മ' സീസണ്‍ രണ്ട് പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം നടന്നു. ഫോസ പ്രസിഡന്റ് മനയില്‍ മുഹമ്മദ് അലി കൊയിലാണ്ടി എന്‍.ആര്‍.ഐ. ഫോറം സെക്രട്ടറി രതീഷ് കുമാറിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു.'അമ്മയ്‌ക്കൊരുമ്മ' പരിപാടിയുടെ ഭാഗമായി ജനവരി 16ന് വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന കളറിങ് മത്സരവും കുടുംബ ബോധവത്കരണവും നടക്കും. സാംസ്‌കാരിക പരിപാടിയില്‍ കേരള മദ്യനിരോധന സമിതി അധ്യക്ഷന്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് കെ. രാഘവന്‍ മാസ്റ്ററെ അനുസ്മരിച്ച് 'കായലരികത്ത്' എന്ന പേരില്‍ സംഗീത പരിപാടി അരങ്ങേറും. രാഘവന്‍ മാസ്റ്റരുടെ മകന്‍ ആര്‍. കനകാംബരന്‍ പങ്കെടുക്കും.
ബ്രോഷര്‍ പ്രകാശന ചടങ്ങില്‍ ഇ നെസ്റ്റ് പ്രസിഡന്റ് അഡ്വ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. യാസിര്‍ ഹമീദ്, എ. ഹാരിസ്, ഡോ. ഷമീമ അബ്ദുല്‍ നാസിര്‍, സുഹറ മുഹമ്മദ് അലി, നജീബ് മുഹമ്മദ് ഇസ്മയില്‍ ഷിരോജ്, അബൂബക്കര്‍ സിദ്ധിക്ക്, മുജീബ് റഹ്മാന്‍, അബ്ദുല്‍ കാദര്‍, എം. ചന്ദ്രന്‍, മുസ്തഫ കാപ്പാട്, ഹാരിസ് റഹ്മാന്‍, ജലീല്‍ മഷ്ഹൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹാഷിം പുന്നക്കല്‍ സ്വാഗതവും ഷമീല്‍പള്ളിക്കര നന്ദിയും പറഞ്ഞു.

from kerala news edited
via IFTTT