Story Dated: Friday, December 12, 2014 03:01
കോഴിക്കോട്: ഇന്ത്യയിലെ 16 സ്‌റ്റേറ്റ് ടീമുകള്‍ പങ്കെടുക്കുന്ന ഡിസേബിള്‍ഡ് ഇന്റോര്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരം സെന്റ് ഫ്രാന്‍സ്സിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കുണ്ടായിത്തോട് വച്ച് നടത്തും.
അംഗപരിമാതരായ കുട്ടികളാണ് ക്രിക്കറ്റ് മത്സരങ്ങളില്‍ മാറ്റുരക്കുക. 20, 21, 22 തീയ്യതികളില്‍ നടക്കുന്ന മത്സരം ഡിസേബിള്‍ഡ് ഇന്റോര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഒഫ് ഇന്ത്യ ആണ് നടത്തുന്നത്. കേരളം, കര്‍ണ്ണാടക, പോണ്ടിച്ചേരി, തമിഴ്‌നാട്, ജാര്‍ഗണ്ഡ്, ആസ്സാം, ഡല്‍ഹി, യുപി, എം.പി, ഗുജറാത്ത്, ആന്ധ്ര, തെലുങ്കാന, ത്രിപുര, മഹാരാഷ്‌ട്ര, ചണ്ടിഗഢ്, പഞ്ചാബ, എന്നീ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള ടീമുകള്‍ മല്‍സരത്തില്‍ പങ്കെടുക്കും.
കോഴിക്കോട് നടക്കാന്‍ പോകുന്നത് രണ്ടാമത് ചാമ്പ്യന്‍ ഷിപ്പാണ്. ഒന്നാമത്തെ ഡിസേബിള്‍ഡ് ഇന്റോര്‍ ക്രിക്കറ്റ് ചാമ്പ്യന്‍ ഷിപ്പ് 2013 മാര്‍ച്ചില്‍ കന്യാകുമാരിയില്‍ വച്ചു നടത്തിയിരുന്നു.
രണ്ടാമത്തെ ചാംമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങളാകുമ്പോഴും സര്‍ക്കാര്‍ ഭാഗത്തുനിന്ന് യാതൊരുവിധ സാമ്പത്തിക സഹായവും ലഭിച്ചിട്ടില്ല എന്ന് പത്രസമ്മേളനത്തില്‍ അധികൃതര്‍ പറഞ്ഞു. എച്ച്. എച്ച്. രവിവര്‍മ്മരാജ പാട്രന്‍, ഡോ. പ്രമോദ്‌കുമാര്‍ പി.പി, തച്ചിലോട്ട് നാരായണന്‍ (ട്രഷറര്‍), രമാബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
from kerala news edited
via IFTTT