Story Dated: Friday, December 12, 2014 01:53
മെഡിക്കല്‍ കോളജ്: നൂറ്റമ്പതോളം പി.ജി. സീറ്റുകള്‍ നഷ്‌ടപ്പെട്ട ഐ.എം.സി. അംഗീകാരം അടിയന്തരമായി പുനസ്‌ഥാപിക്കുക, ബോണ്ട് സമ്പ്രദായം നിര്‍ത്തലാക്കുക, മെഡിക്കല്‍ കോളജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി പി.ജി. ഡോക്‌ടര്‍മാര്‍ ഡി.എം.ഇ. ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. കേരള മെഡിക്കല്‍ പോസ്‌റ്റ് ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അനേഷ് ധര്‍ണ ഉദ്‌ഘാടനം ചെയ്‌തു. കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. അശോക്, പീപ്പിള്‍സ് ഡോകേ്‌ടഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
പി.ജി. ഡോക്‌ടര്‍മാര്‍ ഇന്നലെ രാവിലെ ആരംഭിച്ച സമരവും ധര്‍ണയുംമൂലം രോഗികള്‍ വലഞ്ഞു. എല്ലാ വിഭാഗങ്ങളിലുംപെട്ട പി.ജി. വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കാനായി വിട്ടുനിന്നതിനാല്‍ എല്ലാ വിഭാഗത്തിലും രോഗികളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. രാവിലെ ആശുപത്രിയിലെത്തിയ രോഗികളില്‍ മിക്കവര്‍ക്കും ഉച്ചയോടെ മാത്രമേ ഡോക്‌ടര്‍മാരെ കാണാന്‍ അവസരം ലഭിച്ചുള്ളൂ. ഇതു രോഗികളെ ഏറെ വലച്ചു.
from kerala news edited
via IFTTT