Story Dated: Thursday, December 11, 2014 10:37
കൊച്ചി: കന്യക ദൈ്വവാരികയുടെ പിന്തുണയോടെ പെഗാസസ് ഇവന്റ് മേക്കേഴ്‌സ് സംഘടിപ്പിച്ച രണ്ടാമത് മണപ്പുറം റിതി ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്‌റ്റ് കൊച്ചി ഡ്രീം ഹോട്ടലില്‍ നടന്നു.
ലണ്ടനിലെ മരംഗോണി ഇന്‍സിസ്‌റ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍നിന്നു പരിശീലനം ലഭിച്ച മാറ്റിന്‍ മാക്ക്, തിരുവനന്തപുരം വീവേഴ്‌സ് വില്ലേജ്, തൃശൂരില്‍നിന്നു ഫാറ്റിസ് ഗാര്‍മെന്‍സ് ഡയറക്‌ടര്‍ എം.എ. നൗഷിജ എന്നിവരൊരുക്കിയ വിവാഹവസ്‌ത്രശേഖരങ്ങളുടെ രംഗാവതരണമായിരുന്നു ഷോയുടെ സവിശേഷത.
വിവിധ സൗന്ദര്യ മത്സരങ്ങളില്‍ ജേതാക്കളായ ഏഴു സുന്ദരികളടക്കം ഇരുപതു പ്രമുഖ മോഡലുകളാണ് ഈ വസ്‌ത്രശ്രേണികള്‍ റാമ്പില്‍ അവതരിപ്പിച്ചത്. ബംഗളുരുവില്‍നിന്നുള്ള സമീര്‍ ഖാന്‍ ചുവടുകള്‍ ചിട്ടപ്പെടുത്തുന്ന ഫാഷന്‍ നിശ സംവിധാനം ചെയ്‌തത് അജിത് രവി പെഗാസസാണ്.
കാഞ്ചീപുരം കസവു മുതല്‍ കേരളത്തിന്റെ തനതു കൈത്തറി വസ്‌ത്ര ശേഖരം വരെ ഉള്‍പ്പെടുത്തിയിരുന്നു. ഉണ്ണി മുകുന്ദന്‍, ആന്‍ അഗസ്‌റ്റിന്‍, മൃദുല മുരളി, മിഥുന്‍ മുരളി, റിമി ടോമി, അന്‍സന്‍ പോള്‍, രഞ്‌ജിനി ഹരിദാസ് എന്നിവര്‍ ചുവടുവച്ചു.
from kerala news edited
via IFTTT