121

Powered By Blogger

Thursday, 11 December 2014

കല്യാണത്തിന്റെ രണ്ടാം നാള്‍ നവ വധു ബന്ധുവിനോടൊപ്പം മുങ്ങി











Story Dated: Friday, December 12, 2014 01:53


നെയ്യാറ്റിന്‍കര: വിവാഹപ്പിറ്റേന്ന്‌ ഭര്‍ത്താവിനോടൊപ്പം മാതൃഗൃഹത്തിലെത്തിയ യുവതി ബന്ധുവിനൊപ്പം ഒളിച്ചോടിയതായി പരാതി. ഇരുമ്പില്‍ തവരവിള മോഹനന്റെ മകള്‍ ഐശ്വര്യ (25)യാണ്‌ അപ്രത്യക്ഷയായത്‌. കഴിഞ്ഞ ഏഴിനായിരുന്നു വര്‍ക്കല സ്വദേശിയായ യുവാവുമായി വിവാഹം നടന്നത്‌. എട്ടിനായിരുന്നു അമ്മയുടെ വീട്ടിലെത്തിയത്‌. അന്നേ ദിവസം ഐശ്വര്യയുടെ വീട്ടില്‍ നിന്നു വളര്‍ന്ന അനില്‍കുമാറിനൊപ്പം ബൈക്കില്‍ കയറി പോകുകയായിരുന്നു. അനില്‍കുമാര്‍ ആഭരണങ്ങള്‍ വാങ്ങി നല്‍കാമെന്ന്‌ പറഞ്ഞാണ്‌ ക്ഷണിച്ചത്‌.


അനില്‍കുമാറിന്‌ മാതാപിതാക്കള്‍ ഇല്ലാത്തതിനാല്‍ ഐശ്വര്യയുടെ വീട്ടില്‍ നിന്നാണ്‌ വളര്‍ന്നത്‌. എന്നാല്‍ ഇവര്‍ക്ക്‌ തമ്മില്‍ പ്രേമമുണ്ടായിരുന്നുവെന്ന്‌ അറിഞ്ഞിരുന്നില്ലെന്നാണ്‌ പിതാവ്‌ മാരായമുട്ടം പോലീസ്‌ സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്‌. ലോറി ഡ്രൈവറാണ്‌ അനില്‍കുമാര്‍.










from kerala news edited

via IFTTT