Story Dated: Friday, December 12, 2014 02:58
തലശേരി: ടെമ്പിള്‍ ഗേറ്റില്‍ നിന്ന് തിരുവങ്ങാട് മഞ്ഞോടിയിലേക്ക് പോകുന്ന മൂന്നാംഗേറ്റിന് സമീപത്തെ ഉപ്പോട്ട് കണാരന്‍ വൈദ്യ ര്‍ റോഡിനാട് നഗരസഭയുടെ അവഗണന. വര്‍ഷങ്ങളായി റോഡിന്റെ അറ്റകുറ്റപണികള്‍ നടത്തിയിട്ട്. ജഗന്നാഥ ക്ഷേത്രാത്സവം പോലുള്ള പ്രധാന പരിപാടികള്‍ നടക്കുന്ന സമയത്ത് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഗതാഗത കുരുക്കില്‍ നിന്ന് രക്ഷനേടാന്‍ ഈ റോഡ് ഏറെ ഉപകാരപ്രദമാണ്. നിത്യേന നൂറോളം വാഹനങ്ങള്‍ മൂന്നാം റെയില്‍വേ ഗേറ്റ് അടച്ചു കഴിഞ്ഞാല്‍ മെയിന്‍ റോഡിലേക്ക് ഇതുവഴിയാണ് കടന്നുപോകാറ്. ഇത്രയും വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ അറ്റകുറ്റപണികള്‍ നടത്താത്തതില്‍ നാട്ടുകാര്‍ രോഷാകുലരാണ്. റോഡിന്റെ ഒരു ഭാഗം കോണ്‍ഗ്രസ് കൗണ്‍സിലര്‍ അഡ്വ. സി.ടി. സജിത്താണ് പ്രതിനിധാനം ചെയ്യുന്നത്. മറ്റൊരു ഭാഗം സി.പി.എം കൗണ്‍സിലര്‍ രമയും. അതുകൊണ്ടു തന്നെ റോഡിന്റെ അറ്റകുറ്റപണി നടത്താന്‍ ഇരു കൗണ്‍സിലര്‍മാര്‍ക്കും താല്‍പര്യമില്ല.
from kerala news edited
via IFTTT