121

Powered By Blogger

Thursday, 11 December 2014

ബി.പി.എല്‍ കാര്‍ഡുകള്‍ മുന്‍ഗണനാ കാര്‍ഡുകളാവും; അപേക്ഷ ജനുവരി ഒന്നു മുതല്‍











Story Dated: Friday, December 12, 2014 03:02


mangalam malayalam online newspaper

മലപ്പുറം: റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതോടെ ബി.പി.എല്‍, എ.പി.എല്‍ കാര്‍ഡുകള്‍ മുന്‍ഗണനാ, മുന്‍ഗണയില്ലാ (പ്രയോറിറ്റി, നോണ്‍ പ്രയോറിറ്റി) കാര്‍ഡുകളായി മാറുമെന്നും കാര്‍ഡുകള്‍ പുതുക്കുന്നതിനുള്ള അപേക്ഷ ജനുവരി ഒന്ന്‌ മുതല്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുമെന്നും ജില്ലാ കലക്‌ടര്‍ കെ.ബിജു അറിയിച്ചു. ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നതോടു കൂടിയാണ്‌ ബി.പി.എല്‍, എ.പി.എല്‍ കാര്‍ഡുകള്‍ ഇല്ലാതായി പകരം പ്രയോറിറ്റി, നോണ്‍ പ്രയോറിട്ടി കാര്‍ഡുകളായി മാറുന്നത്‌. ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രകാരം മുന്‍ഗണനാ കാര്‍ഡും അല്ലാത്തവയും തരംതിരിക്കുന്ന പ്രക്രിയയും റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്ന ജോലിയും ഇതിനകം ആരംഭിച്ചിട്ടുണ്ട്‌. കാര്‍ഡ്‌ ഉടമകള്‍ക്ക്‌ അവരുടെ നിലവിലുള്ള കാര്‍ഡിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ അപേക്ഷാ ഫോമാണ്‌ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുക. ജനുവരിയില്‍ തന്നെ അപേക്ഷകള്‍ സ്വീകരിക്കുകയും കുടുംബനാഥയുടെ ഫോട്ടോയെടുക്കല്‍ അടക്കം തുടര്‍ നടപടികള്‍ ആരംഭിക്കുമെന്നും കലക്‌ടര്‍ അറിയിച്ചു. അര്‍ഹതപ്പെട്ടവരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനും അനര്‍ഹരെ ഒഴിവാക്കാനും ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ അപേക്ഷയില്‍ പ്രത്യേക കോളങ്ങളുണ്ടാവും. ഈ വിവരങ്ങളും ഇവ പരിശോധിക്കാനായി നിശ്‌ചയിച്ച പഞ്ചായത്ത്‌ തല സ്‌ക്രീനിങ്‌ കമ്മിറ്റികളുടെ തീരുമാനവും അനുസരിച്ചാണ്‌ പുതിയ മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കുകയെന്നും കലക്‌ടര്‍ അറിയിച്ചു.










from kerala news edited

via IFTTT