121

Powered By Blogger

Thursday, 11 December 2014

കാക്കത്തുരുത്ത്‌ ദ്വീപിലേക്കു പുതിയ പാലം











Story Dated: Friday, December 12, 2014 01:53


തിരുവല്ല: കാക്കത്തുരുത്ത്‌ നിവാസികള്‍ക്ക്‌ പ്രതീക്ഷയേകി പുതിയ പാലത്തിനായി 35.25 ലക്ഷം രൂപാ അനുവദിച്ചു. നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട കാക്കത്തുരുത്ത്‌ ദ്വീപിലേക്കുള്ള ഏകവഴിയില്‍ പുതിയപാലം നിര്‍മിക്കാനാണ്‌ മാത്യു ടി.തോമസ്‌ എം.എല്‍.എയുടെ ആസ്‌തി വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ചത്‌. പുറമ്പോക്കിലും മറ്റും താമസിച്ചിരുന്നവരെ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ സര്‍ക്കാര്‍ കുടിയൊഴിപ്പിച്ചപ്പോള്‍ ഇവര്‍ക്ക്‌ താമസിക്കാന്‍ നഗരസഭ ഒരുക്കിയ സ്‌ഥലമാണ്‌ കാക്കത്തുരുത്ത്‌. ഈ പ്രദേശത്തേക്ക്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നിര്‍മിച്ച പാലത്തിന്‌ ഉയരം കുറവായിരുന്നു.


റോഡ്‌ പിന്നീട്‌ മണ്ണിട്ട്‌ ഉയര്‍ത്തിയെങ്കിലും പാലം താഴ്‌ന്നുനിന്നതിനാല്‍ വെള്ളപ്പൊക്ക കാലത്ത്‌ കാക്കത്തുരുത്ത്‌ ഒറ്റപ്പെടുന്ന സ്‌ഥിതിയായി. നൂറോളം കുടുംബങ്ങള്‍ ഇവിടെ കഴിയുന്നുണ്ട്‌. ആമല്ലൂര്‍ പള്ളി ജംഗ്‌ഷനില്‍ നിന്നും കവിയൂര്‍ പുഞ്ചയിലൂടെയുള്ള കാക്കത്തുരുത്ത്‌ റോഡില്‍ കറ്റോട്‌ കുറ്റപ്പുഴ തോടിന്‌ കുറുകെയാണ്‌ പുതിയ പാലം നിര്‍മിക്കുന്നത്‌. 12 മീറ്റര്‍ നീളത്തിലും നാലു മീറ്ററോളം വീതിയിലുമാണ്‌ പുതിയ പാലത്തിന്റെ നിര്‍മാണം. കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച പാലം നിലംപൊത്താറായ സ്‌ഥിതിയായിരുന്നു. പുതിയപാലം വേണമെന്ന പ്രദേശവാസികളുടെ ഏറെനാളത്തെ മുറവിളിക്ക്‌ ശേഷം നഗരസഭാധ്യക്ഷ ഡല്‍സി സാം, കൗണ്‍സിലര്‍ കെ.ആര്‍. രഘുകുട്ടന്‍പിള്ള എന്നിവര്‍ ചേര്‍ന്ന്‌ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ്‌ നടപടിയുണ്ടായത്‌. തിരുവല്ല നഗരസഭയ്‌ക്കാണ്‌ നിര്‍മാണ ചുമതല.










from kerala news edited

via IFTTT