121

Powered By Blogger

Thursday, 11 December 2014

കക്കയം ടൂറിസം വികസന പദ്ധതികള്‍ 18 മാസത്തിനകം പൂര്‍ത്തിയാക്കും











Story Dated: Friday, December 12, 2014 03:01


mangalam malayalam online newspaper

ബാലുശേരി: കേന്ദ്രസര്‍ക്കാര്‍ പദ്ധതി തുക തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്ന നിര്‍ത്തിവെക്കേണ്ടിവന്ന കക്കയം ടൂറിസം വികസന പദ്ധതികള്‍ 18 മാസത്തിനകം പൂര്‍ത്തിക്കാന്‍ നിര്‍ദ്ദേശിച്ചതായി മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു. മലബാറിന്റെ സ്വപ്‌ന പദ്ധതിയായ കക്കയം ടൂറിസം വികസന പദ്ധതിയുടെ തടസങ്ങള്‍ നീക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പുരുഷന്‍കടലുണ്ടി എം.എല്‍.എ. കേരള നിയമസഭയില്‍ ഉന്നയിച്ച മറുപടിയായിട്ടാണ്‌ മന്ത്രി ഇക്കാര്യം അറിയിച്ചത്‌.

വാച്ച്‌ ടവര്‍,റെയിന്‍ഷെല്‍ട്ടര്‍,ലാന്‍ഡ്‌ സ്‌കാപ്പിംഗ്‌ ആംഫി തിയേറ്റര്‍,ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌, പ്ലേ ഏരിയ, കഫ്‌റ്റേറിയ,ടിക്കറ്റ്‌ കൗണ്ടര്‍,ഷോപ്പിംഗ്‌ സെന്റര്‍,പര്‍ക്കിംഗ്‌ തുടങ്ങിയ ഉള്‍പ്പെടുന്ന ഈ പദ്ധതി 18 മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി മറുപടിയില്‍ വ്യക്‌തമാക്കി. ബാലുശേരി മണ്ഡലത്തിലെ കണയംകോട്‌ , ബാലുശേരി കോട്ട, വയലട തുടങ്ങിയ പ്രദേശങ്ങള്‍കോര്‍ത്തിണക്കി വിപുലമായ ഒരു ടൂറിസം കോറിഡോര്‍ പദ്ധതിയും ഇപ്പോള്‍ സംസ്‌ഥാന വിനോദസഞ്ചാര വകുപ്പിന്റെ പരിഗണനയിലാണ്‌.

ഇതിനുവേണ്ടി ഉള്ളിയേരി,പനങ്ങാട്‌ ഗ്രാമപഞ്ചായത്തുകളുടെ ഉടമസ്‌ഥതയിലുള്ള 30 ഏക്കര്‍ ജലാശയങ്ങളും മൂന്ന്‌ ഏക്കര്‍ പുഴ പുറംമ്പോക്കുംസ്വകാര്യ ഉടമസ്‌ഥതയിലുള്ള 4.5 ഏക്കര്‍ഭൂമിയും ബാലുശേരി കോട്ട,നിരൃമ്മല്ലൂര്‍ നരസിംഹക്ഷേത്രം വക ഭുമികളും നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി ലഭ്യമായിട്ടുണ്ട്‌.

ആര്‍ക്കിടെക്‌ട് പി.സി.റഷീദിന്റെ സാങ്കേതിക സഹയത്തോടെ ടൂറിസം വകുപ്പും കോഴിക്കോട്‌ ഡി.ടി.പി.സിയും ചേര്‍ന്ന്‌ തയ്ായറാക്കുന്ന പദ്ധതിരേഖ നാളെ ജില്ലാ കലക്‌ടര്‍ക്ക്‌ സമര്‍പ്പിക്കും.










from kerala news edited

via IFTTT