121

Powered By Blogger

Thursday, 11 December 2014

ഗാര്‍ഹികത്തൊഴിലാളി ബാങ്ക് ഗാരന്റി:കുവൈത്തില്‍ പ്രതിഷേധം ശക്തം








ഗാര്‍ഹികത്തൊഴിലാളി ബാങ്ക് ഗാരന്റി:കുവൈത്തില്‍ പ്രതിഷേധം ശക്തം


പി.സി. ഹരീഷ്‌


Posted on: 12 Dec 2014


കുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്നുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടിങ്ങിന് ബാങ്ക് ഗാരന്റി നിര്‍ബന്ധമാക്കിയതില്‍ കുവൈത്തില്‍ പ്രതിഷേധം ശക്തം. ഇന്ത്യന്‍ എംബസിയുടെ നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്നും ഇന്ത്യയില്‍നിന്ന് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തലാക്കുമെന്നും ആഭ്യന്തരമന്ത്രാലയം കുടിയേറ്റവിഭാഗം മേജര്‍ ജനറല്‍ മാസിന്‍ അല്‍ ജറാഹ് അറിയിച്ചു.

ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ സബയും എംബസി നിലപാടില്‍ വിയോജിച്ചു.

സ്വദേശികളുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വിഷയം സംബന്ധിച്ച് ഉന്നതതല ചര്‍ച്ച നടന്നതായുള്ള വാര്‍ത്ത അദ്ദേഹം നിരസിച്ചു.

വിദേശതൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന തൊഴില്‍ നിയമമാണ് കുവൈത്തിലുള്ളതെന്നും തൊഴിലാളികളുടെ പരാതികള്‍ മാനുഷിക പരിഗണന നല്‍കിയാണ് പരിഹരിച്ച് വരുന്നതെന്നും മന്ത്രി വിശദീകരിച്ചു.

ഇന്ത്യന്‍ എംബസിയുടെ നിലപാടില്‍ വിയോജിച്ച് നിരവധി പാര്‍ലമെന്റംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നിലപാടില്‍ എംബസി ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതും ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശന വിസ ഉള്‍പ്പെടെ എല്ലാ വിസകളും നല്‍കുന്നതും നിര്‍ത്തലാക്കണമെന്നാണ് പാര്‍ലമെന്റില്‍ എം.പി.മാര്‍ ആവശ്യപ്പെട്ടത്.










from kerala news edited

via IFTTT