Story Dated: Thursday, December 11, 2014 07:42
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ വിജിലന്‍സ് കേസെടുത്ത സാഹചര്യത്തില്‍ അദ്ദേഹം മന്ത്രി സ്‌ഥാനം രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മാണി കുറ്റക്കാരനല്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം മാണിയുടെ രാജി ആവശ്യപ്പെട്ട് സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനും രംഗത്ത് വന്നു. മന്ത്രി കസേരയില്‍ ഇരുന്നല്ല അന്വേഷണം നേരിടേണ്ടതെന്നും പിണറായി പറഞ്ഞു.
from kerala news edited
via IFTTT