121

Powered By Blogger

Thursday, 11 December 2014

ഗില്‍ഗാല്‍ ബിബ്ലിക്കല്‍ സെമിനാരി ബിരുദദാന സമ്മേളനം നടത്തി








ഗില്‍ഗാല്‍ ബിബ്ലിക്കല്‍ സെമിനാരി ബിരുദദാന സമ്മേളനം നടത്തി


Posted on: 12 Dec 2014


ഷാര്‍ജ: ദൈവവചന പഠനം ജീവിതത്തെ നന്മയിലേക്ക് നയിക്കുമെന്ന് ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ ജനറല്‍ ഓവര്‍സിയര്‍ ഡോ. മാര്‍ക്ക് വില്യംസ് പറഞ്ഞു. വര്‍ഷിപ്പ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഗില്‍ഗാല്‍ ബിബ്ലിക്കല്‍ സെമിനാരിയിലെ ആറാം ബാച്ചിലെ 34 വിദ്യാര്‍ഥികള്‍ക്കുള്ള ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വയം വിശ്വാസ ജീവിതത്തിലേക്ക് വരുന്നതോടൊപ്പം മറ്റുള്ളവരെക്കൂടി വിശ്വാസത്തിലേക്ക് നയിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.

ഗില്‍ഗാല്‍ ബിബ്ലിക്കല്‍ സെമിനാരി ഡയറക്ടര്‍ ഡോ. കെ.ഒ. മാത്യു അധ്യക്ഷത വഹിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ കുവൈറ്റ് നാഷണല്‍ ഓവര്‍സിയര്‍ സുഷീല്‍ മാത്യു, മിഡില്‍ ഈസ്റ്റ് ആന്‍ഡ് യൂറോപ്പ് സൂപ്രണ്ട് ഡോ.പോള്‍ ഷിംദ്ഗാള്‍, അക്കാദമിക് ഡീന്‍ തോമസ് ജോര്‍ജ് മാന്‍ ലീ, വാന്‍സ് മാസങ്ങില്‍, അജ്മാന്‍ വൈ.എം.സി.എ. പ്രസിഡന്റ് സാജന്‍ വേളൂര്‍, ടി.എം. ജോയല്‍, ക്രിസ്റ്റഫര്‍, ബനഡിക്ട് ആന്റണി, പാസ്റ്റര്‍ വിത്സണ്‍ ജോസഫ്, പാസ്റ്റര്‍ ഷാന്‍ മാത്യു, ആനന്ദ് തോമസ്, സുഗന്ധി എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT