Story Dated: Thursday, December 11, 2014 08:18
മുംബൈ: സെലിബ്രിറ്റി ദമ്പതികളായ സാനിയ മിര്‍സയുടെയും പാക്ക് ക്രിക്കറ്റ് താരം ഷൊയെബ് മാലിക്കിന്റെയും ദാമ്പത്യം തകര്‍ച്ചയുടെ വക്കിലെന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളില്‍ അടക്കം ഇത്തരമൊരു അഭ്യൂഹം പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. അഭിമുഖങ്ങളില്‍ ഏത് കാര്യത്തെക്കുറിച്ചും വാചാലയാകുന്ന സാനിയ മിര്‍സ ഇപ്പോള്‍ ഷൊബിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് മൗനം പാലിക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ് എട്ട് മാസത്തോളമായി ഇരുവരും പരസ്‌പരം ഒഴിവാക്കുന്നതായും ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നു. റിപ്പോര്‍ട്ടുകള്‍ ശരിവച്ച് സോഷ്യല്‍ മീഡിയയിലും സമാനമായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ തിങ്കളാഴ്‌ച സാനിയ മിര്‍സ റോജര്‍ ഫെഡറര്‍, അന്ന ഇവാനോവിച്ച്, രോഹന്‍ ബൊപ്പണ്ണ, മഹേഷ് ഭൂപതി, റിതേഷ് ദേശ്‌മുഖ് എന്നിവര്‍ക്കൊപ്പം ഡല്‍ഹിയില്‍ നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോള്‍. ഷൊയെബ് പാക്ക് നടിയും മോഡലുമായ ഹുമ്മൈ മാലിക്കിന്റെയും കുടുംബത്തിനൊപ്പമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സാനിയയും ഷൊയെബ് മാലിക്കും സ്വരച്ചേര്‍ച്ചയിലല്ലെന്ന് ഈ വര്‍ഷം ഫെബ്രുവരിയിലും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സ അക്കാര്യം നിഷേധിച്ച് പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു. തുര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ സാനിയ തന്നെ വിശദീകരണവുമായി രംഗത്ത് വന്നെങ്കിലും താരദമ്പതികള്‍ക്കിടയില്‍ അസ്വാരസ്യം നിലനില്‍ക്കുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
കഴിഞ്ഞ ഈദ് ആഘേഷ വേളയില്‍ സാനിയ ഹൈദരാബാദിലെ വീട്ടിലും ഷൊയെബ് സിയാല്‍കോട്ടയില്‍ അമ്മയ്‌ക്കൊപ്പവുമായിരുന്നു. തങ്ങള്‍ വേര്‍പിരിയുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഇരുവരും ചേര്‍ന്നിരിക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്‌തിരുന്നു. ഈ ചിത്രം ഇപ്പോള്‍ നീക്കം ചെയ്‌തിരിക്കുകയാണ്. ചിത്രം നീക്കം ചെയ്യപ്പെട്ടതും ബന്ധത്തിലെ അസ്വാരസ്യത്തിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തന്നെ പിന്തുണയ്‌ക്കുന്ന എല്ലാവര്‍ക്കും സാനിയ നന്ദി പറയുമ്പോള്‍ ഷൊയെബിനെ ഒഴിവാക്കിയാണ് സംസാരിക്കുന്നത്. സാനിയയെക്കുറിച്ച് ചോദിക്കുമ്പോള്‍ ഷൊയെബ് മാലിക്കും ഒഴിഞ്ഞ് മാറുന്നു.
from kerala news edited
via IFTTT