Story Dated: Friday, December 12, 2014 03:02
പൊന്നാനി: പൊന്നാനി കോള്‍ നിലങ്ങളില്‍ മത്സ്യ ബന്ധനം നടത്തുന്ന അനധികൃത ചീനലുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ജില്ലാ കലക്‌ടര്‍ കെ.ബിജു നിര്‍ദ്ദേശിച്ചു. അനധികൃത ചീനലുകള്‍ ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തുന്നതിനാല്‍ നീരൊഴുക്ക് തടസ്സപ്പെടുന്നതായി പൊന്നാനി കോള്‍നില ഏജന്‍സി യോഗത്തില്‍ കര്‍ഷകര്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് നടപടി. ചീനലുകള്‍ നീക്കം ചെയ്‌തില്ലെങ്കില്‍ കര്‍ശന നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് കലക്‌ടര്‍ അറിയിച്ചു.
from kerala news edited
via IFTTT