Story Dated: Friday, December 12, 2014 01:52
കൊച്ചി: ആദിവാസി പെണ്‍കുട്ടികളെ പിഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കേരള കോണ്‍ഗ്രസ്(ബി) പ്രാദേശിക നേതാവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രാദേശിക നേതാവായ സത്താറിന്റെ ജാമ്യാപേക്ഷയാണ് ജസ്‌റ്റിസ് ബി. കമാല്‍പാഷ തള്ളിയത്. പാര്‍ട്ടിയുടെ സംസ്‌ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൊണ്ടുപോയ ആദിവാസി പെണ്‍കുട്ടികളെ പിഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് ഇയാള്‍ അറസ്‌റ്റിലായത്. ആദിവാസി പെണ്‍കുട്ടികളെ ചൂഷണം ചെയ്ായനുള്ള ആസൂത്രിത നീക്കമാണ് പ്രതികള്‍ നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ചാം പ്രതിയായ സത്താറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.
from kerala news edited
via IFTTT